അബൂദബിയില്‍ മരണപ്പെട്ട താനൂര്‍ സ്വദേശിയുടെ മയ്യിത്ത് നാളെ നാട്ടിലെത്തിക്കും

Update: 2023-08-18 17:44 GMT

താനൂര്‍: കഴിഞ്ഞദിവസം അബൂദബിയില്‍ മരണപ്പെട്ട താനൂര്‍ എച്ച്എസ്എം സ്‌കൂളിന് സമീപം കമാലിന്റെ പുരക്കല്‍ കമാലിന്റെ മകന്‍ ഫൈസലി(50)ന്റെ മയ്യിത്ത് ഞായറാഴ്ച നാട്ടിലെത്തിക്കും. തുടര്‍ന്ന് രാവിലെ എട്ടിന് വടക്കെ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം. ഏഴ് മാസം മുമ്പാണ് ഫൈസല്‍ സന്ദര്‍ശക വിസയില്‍ അബൂദബിയിലേക്ക് പോയത്. ടൂറിസ്റ്റ് ബോട്ട് െ്രെഡവറായി ജോലി ചെയ്തു വരുന്നതിനിടെയാണ് മരണം. മാതാവ്: സൈനബ. ഭാര്യ: അസ്‌നത്ത്. മക്കള്‍: മുസൈഫ്, മുന്‍സിറ, മിസ്ബ. സഹോദരങ്ങള്‍: ഇസ്മായില്‍, ജംഷീര്‍, സീനത്ത്.

Tags:    

Similar News