വയനാട്ടില്‍ ജനവാസ മേഖലയില്‍ വീണ്ടും കടുവയിറങ്ങി

Update: 2022-08-03 06:21 GMT

വയനാട്: മീനങ്ങാടിയില്‍ ജനവാസ കേന്ദ്രത്തില്‍ കടുവ ഇറങ്ങി. ഇന്ന് പുലര്‍ച്ചെയാണ് മൈലമ്പാടിയില്‍ കടുവ ഇറങ്ങിയത്. കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം വീടിന് മുന്നില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞു.

പ്രദേശത്ത് അടുത്തിടെയായി കടുവയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.കുറച്ച് നാളുകള്‍ക്ക് മുമ്പ് ബത്തേരിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ പ്രദേശത്തെ എസ്റ്റേറ്റിലെ വളര്‍ത്തു നായയെ ആക്രമിച്ച് കൊന്നിരുന്നു.കാട്ടാനകളുടെ ശല്യവും സമീപകാലത്തായി വര്‍ധിച്ച് വരുന്നതായി ജനങ്ങള്‍ പരാതി ഉയരുന്നുണ്ട്.

Similar News