അരീക്കോട് : അരീക്കോട് ടൗണില്‍ ഗതാഗതക്കുരുക്ക് ഏറുന്നു. സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി റോഡ് വീതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഗതാഗതകുരുക്ക് എറിവരുന്നത്. റോഡ് വീതി വര്‍ധിച്ചതിനെ തുടര്‍ന്ന് ഇരുവശങ്ങളിലും നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി കച്ചവടക്കാര്‍ പറയുന്നു.
അരീക്കോട് കെഎസ്ഇബി ഓഫിസ് മുതല്‍ വാഴക്കാട് ജംങ്ഷന്‍ വരെയാണ് വാഹനകുരുക്ക്.ഏറെ വാഹനങ്ങള്‍ കടന്നു പോകുന്ന ഇവിടെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കാന്‍ നിരന്തരമായി ആവശ്യമുയര്‍ന്നിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് നിസഹരണമാണ് ഉണ്ടാകുന്നത്.സ്‌കൂള്‍ സമയങ്ങളിലെ ഇവിടെയുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ ഏറെ പ്രയാസമാണ്.നോപാര്‍ക്കിംങ് ഏരിയയായി അടയാളപ്പെടുത്താത്തത് കാരണം വാഹനങ്ങള്‍ നിറുത്തി പോകുന്നതാണ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ആവശ്യ ഇടങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് പാര്‍ക്കിംങ് നിയന്ത്രണം കൊണ്ടുവരികയും,ജംങ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍കൊണ്ടുവരികയും ചെയ്താല്‍ ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.