പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞ നിലയില്‍

Update: 2020-06-14 09:04 GMT
പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞ നിലയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞ നിലയില്‍. കാന്റീന്‍ പരിസരത്തു നിന്നാണ് പിപിഇ കിറ്റുകള്‍ കണ്ടെത്തിയത്. കര്‍ശന മാനദണ്ഡങ്ങളോടെ ഉപയോഗിക്കുകയും സംസ്‌കരിക്കുകയും ചെയ്യേണ്ട പിപിഇ കിറ്റുകളാണ് അലക്ഷ്യമായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

വിമാനത്താവളത്തിനുള്ളിലെ ചവറ്റുകൊട്ടയും പിപിഇ കിറ്റുകള്‍ കൊണ്ട് നിറഞ്ഞു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍, വിമാന യാത്രക്കാര്‍, വിമാനത്താവള ജീവനക്കാര്‍ ഉള്‍പ്പെടെ പിപിഇ കിറ്റുകള്‍ ഉപയോഗിക്കുന്നവരാണ്. വിമാനത്താവളത്തില്‍ മാലിന്യം കൃത്യമായി ഒഴിവാക്കാത്തതാണ് പലരും പിപിഇ കിറ്റുകള്‍ ഇങ്ങനെ വലിച്ചെറിയാന്‍ കാരണമെന്ന് ആരോപണമുണ്ട്. കിറ്റുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞതാരാണെന്ന് കണ്ടെത്തുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും വിമാനത്താവളം അധികൃതര്‍ അറിയിച്ചു.


Tags:    

Similar News