വെറ്റിലപ്പാറയിലെ റവന്യൂ ഭൂമിയില്‍ ഗ്രൗണ്ട് നിര്‍മിക്കാനുള്ള നീക്കം അനധികൃതമെന്ന് വില്ലേജ് ഓഫിസര്‍

Update: 2022-03-31 07:38 GMT

അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വെറ്റിലപ്പാറയില്‍ റവന്യൂ പുറമ്പോക്ക് ഭൂമിയില്‍ സ്വകാര്യവ്യക്തികള്‍ ഗ്രൗണ്ട് നിര്‍മിക്കാനുള്ള ശ്രമം അനധികൃതമണെന്ന് വില്ലേജ് ഓഫിസര്‍. പഞ്ചായത്തിന്റെയും റവന്യൂ വകുപ്പിന്റെയും കീഴില്‍ നടത്തേണ്ട പ്രവൃത്തികള്‍ സ്വകാര്യവ്യക്തികള്‍ നടത്തുന്നത് നിയമലംഘനമാണെന്നും പരാതി ലഭിച്ചാല്‍ കൈയേറ്റം നടത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും വില്ലേജ് ഓഫിസര്‍ പറഞ്ഞു. ഔദ്യോഗിക നിര്‍ദേശമില്ലാതെ റവന്യൂ ഭൂമിയില്‍ ഗ്രൗണ്ട് നിര്‍മിക്കാന്‍ നേതൃത്വം നല്‍കിയത് എടക്കാട്ടുപറമ്പ് വാര്‍ഡ് മെംബര്‍ പി മുഹമ്മദ് ബഷീര്‍, അബൂബക്കര്‍ ചോലയില്‍ എന്നിവര്‍ ഉള്‍പ്പെടുന്നവരാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.

പഞ്ചായത്തും റവന്യൂ വകുപ്പും നിര്‍വഹിക്കേണ്ടത് വ്യക്തികള്‍ അന്യായമായി ചെയ്യുന്നത് ഭൂമി കൈയേറ്റമാണ്. കൈയേറ്റത്തിന് നേതൃത്വം നല്‍കിയവരുടെ പേര് വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് ഇവര്‍ക്കെതിരേ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും സ്ഥലം നികത്തിയത് പുനസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും വില്ലേജ് ഓഫിസര്‍ പറഞ്ഞു. ഈ ഭാഗങ്ങളിലെ ഭൂമി കൈയേറ്റം സംബന്ധിച്ച് തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കാന്‍ വിശദമായ റിപോര്‍ട്ട് തയ്യാറാക്കിവരികയാണെന്നും അദ്ദേഹം അറിയിച്ചു.

Tags:    

Similar News