ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Update: 2021-04-23 14:44 GMT

പെരിന്തല്‍മണ്ണ: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കീഴാറ്റൂര്‍ വടക്കുംതലയിലെ പരേതനായ ഇല്ലിക്കല്‍ ഭാസ്‌കരന്റെ മകന്‍ ബാബു(43) ആണ് മരിച്ചത്. മേലാറ്റൂര്‍ മറിയം ആശുപത്രിക്കു സമീപമുള്ള വര്‍ക്ക്‌ഷോപ്പ് (ബ്രദേഴ്‌സ് ഓട്ടോ ഗ്യാരേജ്) ജീവനക്കാരനാണ്. വെള്ളിയഴ്ച ഉച്ചയ്ക്ക് ഒന്നോടെ നിലമ്പൂര്‍ പെരിമ്പിലാവ് സംസ്ഥാന പാതയില്‍ എംഇഎ എന്‍ജിനീയറിങ് കോളജിനു സമീപം ഞാവല്‍പ്പടിയിലാണ് അപകടം. മേലാറ്റൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ബാബു സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരേ വന്ന ലോറിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടനെ പരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ശനിയാഴ്ച നടക്കും. മാതാവ്: കുഞ്ഞു. ഭാര്യ: പ്രഭിത. മകന്‍: ദക്ഷിത്. സഹോദരങ്ങള്‍: കൃഷ്ണന്‍, മോഹനന്‍, ഉണ്ണിക്കൃഷ്ണന്‍, സരോജ ദേവി.

Young man died when lorry and bike collided

Tags:    

Similar News