പാലക്കാട് കഞ്ചിക്കോട് ദേശീയപാതയില്‍ അപകടം; പരീക്ഷയ്ക്ക് പോയ ബിടെക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Update: 2025-03-24 07:24 GMT
പാലക്കാട് കഞ്ചിക്കോട് ദേശീയപാതയില്‍ അപകടം; പരീക്ഷയ്ക്ക് പോയ ബിടെക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

വടക്കഞ്ചേരി: പരീക്ഷ എഴുതാന്‍ പോയ ബിടെക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വടക്കഞ്ചേരി സ്വദേശി മുഹമ്മദ് അന്‍സലാണ് മരിച്ചത്. പാലക്കാട് കഞ്ചിക്കോട് ദേശീയപാതയിലാണ് സംഭവം. വിദ്യാര്‍ഥി സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്. കോയമ്പത്തൂരിലെ കോളേജിലേക്ക് പരീക്ഷയ്ക്ക് പോകുകയായിരുന്നു അന്‍സില്‍. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു.

ഗുരുതരമായി പരിക്കേറ്റ അന്‍സില്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.






Similar News