എസ്ഡിപിഐ ഇഫ്താര്‍ സംഗമം

Update: 2025-03-21 12:23 GMT
എസ്ഡിപിഐ ഇഫ്താര്‍ സംഗമം

അലനെല്ലൂര്‍: എസ്ഡിപിഐ അലനല്ലൂര്‍ പത്താം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. അലനല്ലൂര്‍ എന്‍കെ ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ സംഗമത്തിന് മുന്നോടിയായി നടന്ന സ്‌നേഹസംഗമം അബ്ദുറഹ്മാന്‍ ബാഖഫി ഉദ്ഘാടനം ചെയ്തു.

ഇഫ്താര്‍ സംഗമത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളിലെ നിരവധി പേര്‍ പങ്കെടുത്തു. ഉസ്മാന്‍ നറുക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. സ്‌നേഹ സംഗമത്തില്‍ നാസര്‍ കളത്തില്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം ആശംസകളും അറിയിച്ചു. മണ്ഡലം പ്രസിഡന്റ് മുസ്തഫ കുന്നത്ത്, മണ്ഡലം ട്രഷറര്‍ സമദ് പച്ചീരി, എസ്ഡിടിയു ജില്ലാ കമ്മിറ്റി അംഗം നജീബ് കുന്നത്ത്, എസ്ഡിപിഐ അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് കളത്തില്‍, സെക്രട്ടറി യാസര്‍ ഞരളത്ത്, ഷബീര്‍ കീടത്ത്, ഇ പി ലത്തീഫ്, മഹ്‌റൂഫ് നറുക്കോട്ടില്‍, നവാസ് ഏലംകുളവന്‍, റാഷിദ്, മുഹമ്മദാലി പാങ്ങയില്‍, നാസര്‍ കളത്തില്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്നു നടന്ന നോമ്പ്തുറയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.


Similar News