കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ മാതാവും സഹോദരനും ട്രെയിന്‍ തട്ടി മരിച്ചു
പാലക്കാട്: കൂമ്പാച്ചി മലയില്‍ കുടുങ്ങി, ദൗത്യസംഘം മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷിച്ച ബാബുവിന്റെ മാതാവും സഹോദരനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. മാട്ടുമന്ത് സ്വദേശി റഷീദ(46), മകന്‍ ഷാജി(23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മലമ്പുഴ കടുക്കാംകുന്നത്ത് റെയില്‍വേ ലൈനിനു സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നു പോലിസ് അറിയിച്ചു. ഇരുവരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം.