സാമുവല്‍ സ്റ്റീഫന്‍, മുരുകേശന്‍ തിരോധാനത്തിന് ഒരാണ്ട്; ആക്ഷന്‍ കമ്മറ്റി പ്രതിഷേധ പകല്‍ തീര്‍ത്തു

രാവിലെ 10ന് കാമ്പ്രത്ത് ചള്ളയില്‍ തുടങ്ങിയ പ്രതിഷേധ പകല്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ ഉത്ഘാടനം ചെയ്തു. വിളയോടി ശിവന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തി.

Update: 2022-08-30 18:21 GMT

മുതലമട: മുതലമട ഗ്രാമപഞ്ചായത്തിലെ ചപ്പക്കാട് ആദിവാസി കോളനിയില്‍ നിന്നും 2021 ആഗസ്ത് 30 ന് കാണാതായ സാമുവല്‍ സ്റ്റീഫന്‍ (28), മുരുകേശന്‍ (27) എന്നിവരുടെ തിരോധാനത്തില്‍ ഒരു വര്‍ഷത്തോളമായി ദുരൂഹത തുടരുന്നതിനാല്‍ ആക്ഷന്‍ കമ്മറ്റി പ്രതിഷേധ പകല്‍ തീര്‍ത്തു.

രാവിലെ 10ന് കാമ്പ്രത്ത് ചള്ളയില്‍ തുടങ്ങിയ പ്രതിഷേധ പകല്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ ഉത്ഘാടനം ചെയ്തു. വിളയോടി ശിവന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സക്കീര്‍ ഹുസൈന്‍ സ്വാഗതവും വാസുദേവന്‍ അധ്യക്ഷതയും വഹിച്ചു. രാധാകൃഷ്ണന്‍, രാജന്‍ കൊല്ലംകോട് മണികണ്ഠന്‍ വടക്കഞ്ചേരി, കാര്‍ത്തികേയന്‍ വടക്കഞ്ചേരി, നിജാം മുതലമട ഹനീഫ വെല്‍ഫെയര്‍ പാര്‍ട്ടി, പത്മ മോഹന്‍, എംകെ മുത്തമിഴ്ന്‍ സംസാരിച്ചു

ആരംഭഘട്ടത്തില്‍ ചാവുനിലങ്ങളിലെ കൊക്കരണികള്‍ വറ്റിച്ചും തെങ്ങിന്‍തോപ്പുകള്‍ കുഴിച്ചും അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഇവരുടെ തിരോധാനത്തില്‍ ഇന്നും ദുരൂഹത തുടരുകയാണ്. മുരുകേശനും സാമുവല്‍സ്റ്റീഫനും എന്ത് സംഭവിച്ചുവെന്നറിയാനുള്ള ധാര്‍മ്മിക അവകാശം ജനങ്ങള്‍ക്കുണ്ട്. എന്നാല്‍ ഇവര്‍ക്കുവേണ്ടി പെറ്റവയറുകളൊഴികെ മറ്റാര്‍ക്കും ഇക്കാര്യത്തില്‍ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ഇവരുടെ രക്ഷിതാക്കളാകട്ടെ പോലിസില്‍ നിന്നും നീതി പ്രതീക്ഷിച്ചുകൊണ്ട് കണ്ണീരൊഴുക്കുകയാണ്. ഇതിനകം സാമുവല്‍ സ്റ്റീഫന്റെ അച്ഛന്‍ ശാരിമുത്തു മകന്റെ തിരോധാനത്തില്‍ മനംനൊന്ത് മരണത്തിന് കീഴടങ്ങി

ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോള്‍ ചിലരെ സംശയമുണ്ടെന്നും അവര്‍ പോലിസിന്റെ നിരീക്ഷണത്തിലാണെന്നാണ് പറയുന്നത് ഈ സാഹചര്യത്തിലാണ് ജനകീയ ആക്ഷന്‍ കമ്മിറ്റി രംഗപ്രവേശം ചെയ്യുന്നത്. ശാസ്ത്രീയമായ അന്വേഷണമോ ക്രിമിനലുകളായ കുറ്റവാളികളെ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ല. പകരം അന്വേഷണത്തില്‍ നിന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ആക്ഷന്‍ കമ്മറ്റി ആരോപിക്കുന്നത്. സമാപന യോഗം എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു.

Tags:    

Similar News