പാലക്കാട് ജില്ലയില്‍ ഇന്ന് 343 പേര്‍ക്ക് കൊവിഡ്

Update: 2021-11-06 15:15 GMT

പാലക്കാട്: ജില്ലയില്‍ ഇന്ന് 343 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 46 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 296 പേര്‍, ഒരു ആരോഗ്യപ്രവര്‍ത്തകന്‍ എന്നിവര്‍ ഉള്‍പ്പെടും.

300 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 3667 പരിശോധന നടത്തിയതിലാണ് 343 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 9.35 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 2,848 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് മുനിസിപ്പാലിറ്റി സ്വദേശികള്‍ 49

വടക്കഞ്ചേരി സ്വദേശികള്‍ 23

നാഗലശ്ശേരി സ്വദേശികള്‍ 13

ഷൊര്‍ണൂര്‍ സ്വദേശികള്‍ 12

ഒറ്റപ്പാലം സ്വദേശികള്‍ 9

ആനക്കര, കുത്തന്നൂര്‍ സ്വദേശികള്‍ 8 പേര്‍ വീതം

മണ്ണാര്‍ക്കാട്, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 7 പേര്‍ വീതം

കരിമ്പുഴ, നെല്ലായ, പുതുപ്പരിയാരം, തച്ചമ്പാറ, വണ്ടാഴി സ്വദേശികള്‍ 6 പേര്‍ വീതം

അഗളി, അമ്പലപ്പാറ, അനങ്ങനടി, കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, കാരാകുറുശ്ശി, കിഴക്കഞ്ചേരി, കുഴല്‍മന്ദം, പല്ലശ്ശന, തിരുമിറ്റക്കോട്, തൃത്താല സ്വദേശികള്‍ 5 പേര്‍ വീതം

ചിറ്റൂര്‍തത്തമംഗലം, എലപ്പുള്ളി, കോട്ടായി, കാഞ്ഞിരപ്പുഴ, മരുതറോഡ്, തേങ്കുറിശ്ശി സ്വദേശികള്‍ 4 പേര്‍ വീതം

ആലത്തൂര്‍, ചാലിശ്ശേരി, എരിമയൂര്‍, കണ്ണാടി, മലമ്പുഴ, മങ്കര, മണ്ണൂര്‍, മേലാര്‍കോട്, നല്ലേപ്പിള്ളി, നെന്മാറ, പട്ടാമ്പി, പട്ടിത്തറ, പിരായിരി, പുതുനഗരം, തെങ്കര, വെള്ളിനേഴി സ്വദേശികള്‍ 3 പേര്‍ വീതം

അകത്തെത്തറ, കരിമ്പ, കാവശ്ശേരി, കൊടുവായൂര്‍, കൊല്ലംകോട്, കോങ്ങാട്, കുമരംപുത്തൂര്‍, മാത്തൂര്‍, മുണ്ടൂര്‍, ഓങ്ങല്ലൂര്‍, പൂക്കോട്ടുകാവ്, തിരുവേഗപ്പുറ, തൃക്കടീരി, വല്ലപ്പുഴ, വാണിയംകുളം സ്വദേശികള്‍ 2 പേര്‍ വീതം

അലനല്ലൂര്‍, അയിലൂര്‍, എലവഞ്ചേരി, കപ്പൂര്‍, കേരളശ്ശേരി, കൊപ്പം, കോട്ടോപ്പാടം, കുലുക്കല്ലൂര്‍, ലക്കിടിപേരൂര്‍, മുതുതല, പരുതൂര്‍, പെരുമാട്ടി, പുതൂര്‍, പുതുശ്ശേരി, ഷോളയൂര്‍, തച്ചനാട്ടുകര, വടവന്നൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം

Tags:    

Similar News