പാലക്കാട്: ജില്ലയില്‍ 34 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 15 പേര്‍ക്ക് രോഗമുക്തി നേടിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ആന്റിജന്‍ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 25 പേരും ഒരു തൃശ്ശൂര്‍ സ്വദേശിയും അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന ഏഴ് പേരും ഉറവിടം അറിയാത്ത ഒരു രോഗബാധയും റിപോര്‍ട്ട് ചെയ്തു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. സൗദിയില്‍ നിന്ന് എത്തിയ ഒറ്റപ്പാലം സ്വദേശി (59 പുരുഷന്‍), കുഴല്‍മന്ദം സ്വദേശി (46 പുരുഷന്‍) ചളവറ സ്വദേശി (20 പുരുഷന്‍), കോട്ടോപ്പാടം സ്വദേശി (42 പുരുഷന്‍),തമിഴ്‌നാടില്‍ നിന്ന് എത്തിയ കുനിശ്ശേരി സ്വദേശി (31 പുരുഷന്‍), കൊല്ലങ്കോട് സ്വദേശി (40 സ്ത്രീ) കര്‍ണാടകയില്‍ നിന്ന് എത്തിയ കോട്ടോപ്പാടം സ്വദേശി (45 സ്ത്രീ)ഉറവിടം അറിയാത്ത രോഗ ബാധ-1, ചന്ദ്രനഗര്‍ സ്വദേശി(40 പുരുഷന്‍), കൂടാതെ ജില്ലയില്‍ ചികില്‍സയ്ക്ക് എത്തിയിട്ടുള്ള തൃശ്ശൂര്‍ തിരുവില്ലാമല സ്വദേശിയായ ഗര്‍ഭിണിക്കും(21) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ആന്റിജന്‍ ടെസ്റ്റിലൂടെ 25 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കപ്പൂര്‍ സ്വദേശികളായ ഒമ്പത് പേര്‍. ഇതില്‍ 12, 7 വയസ്സുള്ള ആണ്‍ കുട്ടികളും 17,12 വയസ്സും ഒരു വയസ്സ് തികയാത്തതുമായ പെണ്‍കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. പട്ടാമ്പി സ്വദേശികളായ ഏഴ് പേര്‍.പത്തു വയസ്സുകാരനും 14 വയസ്സുകാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മത്സ്യ വില്‍പ്പനക്കാര്‍ ആയ രണ്ട് തിരുമിറ്റക്കോട് സ്വദേശികള്‍. മുതുതല സ്വദേശികളായ മൂന്നു പേര്‍. ഇതിലൊരാള്‍ 16 വയസ്സുകാരിയാണ്.
ഓങ്ങല്ലൂര്‍ സ്വദേശികളായ രണ്ട് പേര്‍.ഓങ്ങല്ലൂരില്‍ 12 വയസ്സുകാരന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒറ്റപ്പാലം, പെരുമാട്ടി സ്വദേശികള്‍ ഒരാള്‍ വീതം. പെരുമാട്ടി സ്വദേശി അന്തര്‍സംസ്ഥാന ലോറി ഡ്രൈവറാണ്. ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 325 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒരാള്‍ കണ്ണൂരിലും ചികില്‍സയില്‍ ഉണ്ട്.