പാലക്കാട്: മുട്ടിക്കുളങ്ങരയില്‍ പോലിസുകാര്‍ ഷോക്കേറ്റ് മരിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. വൈദ്യുതിക്കെണിവച്ച സുരേഷിന്റെ സുഹൃത്ത് സജിയാണ് അറസ്റ്റിലായത്. മൃതദേഹങ്ങള്‍ മാറ്റിയിടാനും തെളിവ് നശിപ്പിക്കാനും ഇയാള്‍ പ്രതിക്ക് സഹായം നല്‍കിയെന്നാണ് പോലിസ് പറയുന്നത്.
മുട്ടിക്കുളങ്ങര പോലിസ് ക്യാംപിലെ ഹവില്‍ദാര്‍മാരായ അശോകന്, മോഹന്‍ദാസ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ക്യാംപിന് പിന്നിലെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതികള്‍ പന്നിയെ പിടിക്കാന്‍ വച്ചിരുന്ന വൈദ്യുതിക്കെണിയില്‍ തട്ടിയായിരുന്നു മരണം.