ആര്‍എസ്എസ് ആക്രമണം: ചികില്‍സയില്‍ കഴിയുന്ന സുബൈറിന്റെ പിതാവിനെ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു
പാലക്കാട്: ആര്‍എസ്എസ്സുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന കൊല്ലപ്പെട്ട സുബൈറിന്റെ പിതാവിനെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കള്‍ സന്ദര്‍ശിച്ചു. സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, സംസ്ഥാന സെക്രട്ടറി എസ് നിസാര്‍ ഉള്‍പ്പെടെയുള്ള വരാണ് സന്ദര്‍ശിച്ചത്. ഇന്ന് രാവിലെയാണ് സുബൈറിന്റെ പിതാവ് അബൂബക്കറിനെ ആശുപത്രിയിലെത്തി അദ്ദേഹം സന്ദര്‍ശിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ജുമുഅ നമസ്കാരം കഴിഞ്ഞ് സുബൈറും പിതാവ് അബൂബക്കറും ബൈക്കില്‍ മടങ്ങിവരവെയാണ് എലപ്പുള്ളിയില്‍ വച്ച് ആര്‍എസ്എസ് സംഘം ആക്രമിച്ചത്. രണ്ട് കാറുകളിലായെത്തിയ സംഘം ബൈക്കിടിച്ച് വീഴ്ത്തിയശേഷം സുബൈറിനെ വെട്ടിക്കൊല്ലുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ചുവീണതിനെത്തുടര്‍ന്ന് അബൂബക്കറിനും പരിക്കേറ്റിരുന്നു. കൊലയാളികളായ ആര്‍എസ്എസ്സുകാരെ കണ്ടാല്‍ തിരിച്ചറിയാമെന്ന് അബൂബക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.