കണ്ണൂരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന് നേരേ ആര്‍എസ്എസ് ആക്രമണം

Update: 2023-01-17 04:37 GMT
കണ്ണൂരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന് നേരേ ആര്‍എസ്എസ് ആക്രമണം

കണ്ണൂര്‍: തലശ്ശേരി പാനൂരില്‍ കോണ്‍ഗ്രസ് നേതാവിന് നേരേ ആര്‍എസ്എസ് ആക്രമണം. പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ കെ പി ഹാഷിമിനെയാണ് ആക്രമിച്ചത്. അണിയാരം വലിയാണ്ടി പീടികയില്‍വച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇരുമ്പുവടികൊണ്ട് ആക്രമിക്കുകയായിരുന്നു. കാലുകള്‍ക്ക് പരിക്കേറ്റ ഹാഷിമിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കല്യാണവീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോള്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ്സാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ചൊക്ലി പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഞായറാഴ്ച പന്ന്യന്നൂരില്‍ അമ്പലത്തിലെ ഉല്‍സവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്ന് സംശയിക്കുന്നു.

Tags:    

Similar News