ഓണം മുന്നില്‍ കണ്ട് സംസ്ഥാനത്താകെ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ്-ബിജെപി ശ്രമം: മന്ത്രി വി ശിവന്‍കുട്ടി

ഉത്സവ സീസണുകളിലെല്ലാം ഇത്തരത്തില്‍ അക്രമങ്ങള്‍ നടത്തി സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്

Update: 2022-08-28 06:16 GMT
ഓണം മുന്നില്‍ കണ്ട് സംസ്ഥാനത്താകെ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ്-ബിജെപി ശ്രമം: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: തിരുവോണം മുന്നില്‍കണ്ട് സംസ്ഥാനത്താകെ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് -ബിജെപി ശ്രമമെന്ന് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം വഞ്ചിയൂരെ സംഭവവും തുടര്‍ന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിച്ചതും അതിന് പിന്നാലെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീട് ആക്രമിച്ചതും എല്ലാം ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണ്. സിപിഎം സംസ്ഥാന നേതാവായ ആനാവൂര്‍ നാഗപ്പനെതിരെ വധശ്രമം തന്നെയാണ് നടന്നിരിക്കുന്നത്. സാധാരണ അദ്ദേഹം വിശ്രമിക്കുന്ന റൂമിന്റെ ചില്ലുകളാണ് തകര്‍ത്തത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിച്ചതിന് പിടിയിലായവരില്‍ ഒരു പ്രതി ആനാവൂര്‍ നാഗപ്പന്റെ വീടിന് അടുത്തുള്ളയാളാണ്.

ഉത്സവ സീസണുകളില്‍ എല്ലാം ഇത്തരത്തില്‍ അക്രമങ്ങള്‍ നടത്തി സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഈ സംഭവങ്ങളും. സംഭവത്തിന്റെ ഗൂഢാലോചനയില്‍ ബിജെപിയുടെ ആര്‍എസ്എസിന്റെയും സംസ്ഥാന നേതൃത്വത്തിന്റെ പങ്കുണ്ട്.

സിപിഎം പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനാണ് ശ്രമം. ഈ പ്രകോപനങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ വീഴരുത്. അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ പോലിസ് നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. 

Tags:    

Similar News