ഖത്തറില്‍ മരണപ്പെട്ട തൃത്താല സ്വദേശിനിയുടെ മയ്യിത്ത് ഖബറടക്കി

Update: 2020-07-09 10:21 GMT

പാലക്കാട്: ഖത്തറില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട തൃത്താല സ്വദേശിനിയുടെ മയ്യിത്ത് എസ് ഡിപിഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഖബറടക്കി. തൃത്താല പടിഞ്ഞാറങ്ങാടി ഒറവില്‍ അഫീഫ(29)യുടെ മയ്യിത്താണ് ഖബറടക്കിയത്. നെടുമ്പാശ്ശേരിയിലെത്തിയ മയ്യിത്ത് എസ് ഡിപിഐ പ്രവര്‍ത്തകരും ബന്ധുക്കളും ഏറ്റുവാങ്ങി. തുടര്‍ന്ന് ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ ആംബുലന്‍സില്‍ അറക്കല്‍ ജുമാമസ്ജിദിലെത്തിച്ചു. യുവതിയുടെ ബന്ധുക്കള്‍ എസ് ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ നാസര്‍ തൃത്താല, അഷ്‌റഫ് പള്ളത്ത്, ഉമര്‍ കൂനംമൂച്ചി എന്നിവരെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഖബറടക്കം നടത്താന്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

   


ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പിന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ഖബറടക്കം. കോ-ഓഡിനേറ്റര്‍ അഷ്‌റഫ് പള്ളത്ത്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തന പരിശീലകരായ എസ് ഡിപിഐ കൂനംമൂച്ചി മേഖല പ്രവര്‍ത്തകരായ പി വി സക്കീര്‍, കരീം അങ്ങാടി, വി വി ഉമര്‍, വി വി മജീദ്, എ വി അബൂതാഹിര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പള്ളി പരിസരവും യുവതിയുടെ വീടും വി വി റസാഖ്, ബാവ അങ്ങാടി എന്നിവരുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി. യുവതിയുടെ വീട്ടില്‍ എസ് ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ച് ബന്ധുക്കളെ സമാശ്വസിപ്പിച്ചു. കൊറോണ കാലത്തും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയവരെ എസ് ഡിപി ഐ ജില്ലാ പ്രസിഡന്റ് അമീറലി, ജില്ലാ സെക്രട്ടറി ഷഹീര്‍ ബാബു എന്നിവര്‍ അഭിനന്ദിച്ചു.


Tags:    

Similar News