ഖത്തറില്‍ മരണപ്പെട്ട ചേലക്കര തൊഴുപ്പാടം സ്വദേശിയുടെ വീട് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു
മെയ് 30 നായിയിരുന്നു ഖത്തര്‍ ദോഹയില്‍ ജോലിചെയ്യുകയായിരുന്ന ചേലക്കര തൊഴുപ്പാടം വാഴാലിപ്പാടം സ്വദേശി കുന്നമ്മാര്‍ തൊടിയില്‍ രമേശന്‍ മരണപ്പെട്ടത്.
ചേലക്കര: ഖത്തറില്‍ മരണപ്പെട്ട തൊഴുപ്പാടം സ്വദേശിയുടെ വീട് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. മെയ് 30 നായിയിരുന്നു ഖത്തര്‍ ദോഹയില്‍ ജോലിചെയ്യുകയായിരുന്ന ചേലക്കര തൊഴുപ്പാടം വാഴാലിപ്പാടം സ്വദേശി കുന്നമ്മാര്‍ തൊടിയില്‍ രമേശന്‍ മരണപ്പെട്ടത്. തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനും തൊഴുപ്പാടം വാഴാലിപാടം സ്വദേശിയുമായ ശിഹാബ് നാട്ടിലെ എസ്ഡിപിഐ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും നാട്ടില്‍നിന്നുള്ള നിയമതടസ്സങ്ങള്‍ എത്രയുംപെട്ടെന്ന് നീക്കുകയും ചെയ്തു.
ഇന്നലെ 10 മണിയോടുകൂടി ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഖത്തറില്‍തന്നെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. തുടര്‍ന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഇ എം ലത്തീഫ്, എസ്ഡിപിഐ നേതാക്കളായ മുബഷിര്‍ തൊഴുപ്പാടം, സി എ ജാഫര്‍, യൂസഫ് എന്നിവര്‍ വീട് സന്ദര്‍ശിച്ച് കുടുംബത്തെ സമാശ്വസിപ്പിക്കുകയും മരണസര്‍ട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു.