കാഞ്ഞിരപ്പുഴ: ഇന്ന് ഉച്ചയ്ക്കുണ്ടായ ശക്തമായ കാറ്റില്‍ കവുങ്ങ് ഒടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഏഴ് വയസ്സുകാരി മരിച്ചു. പാണ്ടിപാടത്ത് താമസിക്കുന്ന പരേതനായ തൊട്ടിപറമ്പില്‍ മൊയ്തീന്‍കുട്ടിയുടെ മകളുടെ മകള്‍ ഫാത്തിമാ സന (7) ആണ് മരിച്ചത്. പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലായിരുന്നു അന്ത്യം.