ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരംവീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Update: 2024-07-02 13:30 GMT

പാലക്കാട്/ അട്ടപ്പാടി: ഓടുന്ന കാറിനു മുകളില്‍ കൂറ്റന്‍ മരം വീണു. ചുരംപാതയില്‍ ആനമൂളി ചെക്ക്‌പോസ്റ്റിന് സമീപമാണ് കാറിനു മുകളിലേക്ക് മരം പതിച്ചത്. കാറിന്റെ മുന്‍വശം തകര്‍ന്നു. ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് കാറിന് മുകളിലേക്ക് മരം വീഴുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന മൂന്നംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.

Tags:    

Similar News