പത്തനംതിട്ട: തിരുവല്ല അഴിയിടത്തുചിറയില്‍ വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു. കല്ലുമല ബിഷപ്പ് മൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ചങ്ങനാശ്ശേരി സ്വദേശി വി ടി വിജിമോള്‍ ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് സ്‌കൂട്ടറും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിജിമോളെ സമീപത്തെ ആശുപത്രിയില്‍ ഉടന്‍തന്നെ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.