ആന വിരണ്ടോടി; നിരവധി വാഹനങ്ങൾ തകർത്തു
കല്ലേലി കാവിൽ ഉൽസവത്തിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്.
കോന്നി: ഉൽസവത്തിനായി കൊണ്ടുവന്ന ആന വിരണ്ടോടി നിരവധി വാഹനങ്ങൾ തകർത്തു.
കോന്നി കല്ലേലിയിൽ ഇന്നു പുലർച്ചെ രണ്ടിനാണ് സംഭവം. കല്ലേലി കാവിൽ ഉൽസവത്തിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. കാവിന് സമീപത്തും നിർത്തിയിട്ടിരുന്നത് ഉൾപ്പടെ മൂന്ന് കാറും നാല് ഓട്ടോറിക്ഷയും ആന തകർത്തു.
പത്ത് കിലോമീറ്ററോളം ഓടിയ ആന കോന്നി മoത്തിൽകാവ് അമ്പലത്തിന് സമീപത്തു വച്ചും വാഹനങ്ങൾ അക്രമിച്ചു. പിന്നീട് കോന്നി മങ്ങാരത്ത് വച്ച് ആനയെ തളച്ചു.