ചെങ്ങന്നൂരില്‍ വീടിനു തീപ്പിടിച്ചു; ആളപായമില്ല

Update: 2019-01-11 16:01 GMT

ചെങ്ങന്നൂര്‍: നന്ദാവനം കവലയ്ക്കു സമീപം വീടിന് തീപ്പിടിച്ചു. എംസി റോഡിന് സമീപത്തുള്ള മാത്യു കണ്ണുഴത്തില്‍ കടപ്ര എന്ന ആളിന്റെ ഉടമസ്ഥതയിലുള്ള വീടിനാണ് തീപ്പിടിച്ചത്. ആറ് മുറികളുള്ള വീടിന്റെ രണ്ട് മുറികളും അടുക്കളയും ഗോഡൗണും കത്തിനശിച്ചു. രണ്ടു മുറികളുടെ മേല്‍ക്കൂരയും കത്തിനശിച്ചു.

എന്നാല്‍, ആളപായമൊന്നുമുണ്ടായിട്ടില്ല. സമീപത്ത് സെക്യൂരിറ്റി ജോലിചെയ്യുന്ന ചെന്നിത്തല സ്വദേശി വിശ്വംഭരന്‍ ഇതിലൊരു മുറിയിലാണ് തന്റെ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, ഡയറി, ഡ്രൈസ് തുടങ്ങിയവ സൂക്ഷിച്ചിരുന്ന ബാഗടക്കം കത്തിനശിച്ചിട്ടുണ്ട്. വൈദ്യുത ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. ചെങ്ങന്നൂരില്‍നിന്നും ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്.

Tags:    

Similar News