ചെങ്ങന്നൂരില്‍ കെ റെയില്‍ കല്ലിടല്‍ നാട്ടുകാര്‍ തടഞ്ഞു; എട്ടുപേര്‍ അറസ്റ്റില്‍

Update: 2022-03-03 08:39 GMT

പത്തനംതിട്ട: എംസി റോഡിന് സമീപം മുളക്കുഴയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടല്‍ നാട്ടുകാര്‍ തടഞ്ഞു. സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാരും പോലിസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. എട്ടുപേരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് പോലിസ് സംരക്ഷണയില്‍ പാടശേഖരത്തില്‍ ഉദ്യോഗസ്ഥര്‍ കല്ലിട്ടു. മേഖലയില്‍ കല്ലിടലിനെതിരെ ഒരാഴ്ചയായി പ്രതിഷേധമുണ്ട്.

കഴിഞ്ഞ ദിവസം കെ റെയില്‍ സംഘത്തെ നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് പോലിസ് സന്നാഹത്തോടെ കല്ലിടാനെത്തുകയായിരുന്നു. ജനവാസ മേഖലകളിലൂടെയാണ് ഇവിടെ കെ റെയില്‍ കടന്നുപോവുന്നത്. ഇതിനിടെ, ആലുവ ചൊവ്വരയിലും കെ റെയില്‍ പദ്ധതിക്ക് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. സ്ഥലത്ത് വന്‍ പോലിസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.




Tags:    

Similar News

നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാ ക ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി ലൈവ് റിപ്പോര്‍ട്ടിംഗ് https://www.mediaoneonline.com/kerala/case-against-reporter-channel-news-team-269725 എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാകലക്ട്ര്‍ നടിയുടെ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്താസംഘത്തിനെതിരേ കേസ് കൊച്ചി: ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തിയെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്താസംഘത്തിനെതിരേ കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അരുണ്‍കുമാര്‍, റിപ്പോര്‍ട്ടറായ അജ്ഞലി, കാമറമാന്‍ ശ്രീകാന്ത് എന്നിവര്‍ക്കെതിരേയാണ് കേസ്. അനുമതിയില്ലാതെ അതിക്രമിച്ചുകയറി എന്നാണ് പരാതി. ഇന്ന് പുലര്‍ച്ചെ വാര്‍ത്താ സംഘം അനുമതിയില്ലാതെ ഫ്ലാറ്റില്‍ എത്തുകയും ലൈവ് നല്‍കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ലക്ടര്‍