പത്തനംതിട്ട:കേരളാ കോണ്‍ഗ്രസ് എം പത്തനംതിട്ട ജില്ലാ പ്രസിഡന്റായി എന്‍ എം രാജു ചുമതലയേറ്റു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ചാണ് എന്‍ എം രാജു ചുമതല ഏറ്റെടുത്തത്. ജനുവരി 9ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തിലാണ് എന്‍ എം രാജുവിനെ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഇന്നലെ ജില്ലാ കമ്മറ്റി ഓഫിസില്‍ നടന്ന യോഗത്തില്‍ പാര്‍ട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ ജോസഫ് എം പുതുശ്ശേരി, ജോണ്‍ കെ മാത്യൂസ്, ഡി കെ ജോണ്‍, ജനറല്‍ സെക്രട്ടറിമാരായ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, ഏബ്രഹാം കലമണ്ണില്‍, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ആലിച്ചന്‍ ആറൊന്നില്‍, ഏബ്രഹാം വാഴയില്‍, വര്‍ഗീസ് ജോണ്‍, സാം ഏബ്രഹാം, ദീപു ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. അതേസമയം യുഡിഎഫിന്റെ പത്തനംതിട്ട ജില്ലാ ചെയര്‍മാനായി വിക്ടര്‍ ടി തോമസ് തുടരുമെന്ന് ജോയി ഏബ്രഹാം അറിയിച്ചു.