പത്തനംതിട്ട ജില്ലയില്‍ 33 പേര്‍ക്ക് കൊവിഡ്; 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ 33 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന് വന്നവരും 13 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 11 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ കുമ്പഴ ക്ലസ്റ്ററിലുളള രണ്ടു പേരും അടൂര്‍ ക്ലസ്റ്ററിലുളള ആറു പേരുമുണ്ട്. 50 പേര്‍ രോഗമുക്തരായി.
വിദേശത്തിന് എത്തിയവര്‍:
സൗദിയില്‍ നിന്നും എത്തിയ ഐക്കാട് സ്വദേശി (38), ഷാര്‍ജയില്‍ നിന്നും എത്തിയ റാന്നി സ്വദേശി (26), സൗദിയില്‍ നിന്നും എത്തിയ തെങ്ങമം സ്വദേശി (38), ഖത്തറില്‍ നിന്നും എത്തിയ മണ്ണടി സ്വദേശി (46), ദുബായില്‍ നിന്നും എത്തിയ മല്ലപ്പുഴശ്ശേരി സ്വദേശി (25), ഷാര്‍ജയില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശി (33), ഖത്തറില്‍ നിന്നും എത്തിയ തുന്പമണ്‍ സ്വദേശി (59), ദുബായില്‍ നിന്നും എത്തിയ റാന്നി സ്വദേശി (52), കുവൈറ്റില്‍ നിന്നും എത്തിയ കൂടല്‍ സ്വദേശിനി (26)
മറ്റ് സംസ്ഥാനങ്ങള്‍:
മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശി (52), ഗുജറാത്തില്‍ നിന്നും എത്തിയ ഉതിമൂട് സ്വദേശിനി (33), മൈസൂരില്‍ നിന്നും എത്തിയ മണ്ണാറാകുളഞ്ഞി സ്വദേശി (39), കര്‍ണാടകയില്‍ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശി (30), ഹൈദരാബാദില്‍ നിന്നും എത്തിയ ചെങ്ങറ സ്വദേശി (30), ഗുജറാത്തില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശി (55), ശ്രീനഗറില്‍ നിന്നും എത്തിയ മണ്ണടി സ്വദേശി (41), ബംഗളുരുവില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശി (27), ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ തോട്ടപ്പുഴശ്ശേരി സ്വദേശിനി (30), ഗുജറാത്തില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശി (42), സിക്കിമില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശി (27), തമിഴ്‌നാട്ടില്‍ നിന്നും എത്തിയ നീലിപിലാവ് സ്വദേശി (35), ഡല്‍ഹിയില്‍ നിന്നും എത്തിയ പുറമറ്റം സ്വദേശിനി (26)
സമ്പര്‍ക്കത്തിലൂടെ:
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (47). ഇതേ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതനായ ആരോഗ്യപ്രവര്‍ത്തകന്റെ സന്പര്‍ക്കപ്പട്ടിക. ചെറുകോല്‍ സ്വദേശിനി (36). കുന്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി, കടപ്ര സ്വദേശിനി (8). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മകളാണ്, കടപ്ര സ്വദേശിനി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്, ഇളമണ്ണൂര്‍ സ്വദേശിനി (10). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി, ഇളമണ്ണൂര്‍ സ്വദേശിനി (11). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി, ഇളമണ്ണൂര്‍ സ്വദേശി (34). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി, പഴകുളം സ്വദേശി (6). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി, പഴകുളം സ്വദേശിനി (10). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി, പഴകുളം സ്വദേശി (38). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി, കോട്ടമുകള്‍ സ്വദേശിനി (23). കുന്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
ജില്ലയില്‍ ഇതുവരെ ആകെ 1,693 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 773 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ് മൂലം ജില്ലയില്‍ ഇതുവരെ 2 പേര്‍ മരണമടഞ്ഞു. പത്തനംതിട്ട ജില്ലക്കാരായ 407 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 396 പേര്‍ ജില്ലയിലും 11 പേര്‍ ജില്ലയ്ക്ക് പുറത്തും ചികില്‍സയിലാണ്.