'സാന്ത്വനം' ക്ഷേമപെൻഷൻ പദ്ധതിയുമായി പഴകുളം നൂറുൽഹുദാ മുസ്ലീം ജമാഅത്ത്

ജമാഅത്ത് പരിധിയിലെ ഏറ്റവും നിർധനർ, കാൻസർ രോഗികൾ, നിർധനരായ വിധവകൾ, മാനസിക ശാരീരിക വൈകല്യമുള്ളവർ, കിടപ്പ് രോഗികൾ എന്നിങ്ങനെ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ആളുകൾക്ക് സഹായമെത്തിക്കുന്ന പദ്ധതിയാണ് സാന്ത്വനം.

Update: 2019-06-01 11:44 GMT

അടൂർ: പഴകുളം നൂറുൽ ഹുദാ മുസ്ലീം ജമാഅത്ത് നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണ് സാന്ത്വനം ക്ഷേമപെൻഷൻ പദ്ധതി. നാളെ വൈകീട്ട് നാലിന് ജമാഅത്ത് അങ്കണത്തിൽ പദ്ധതിയുടെ ഉദ്ഘാടനം നടക്കും.

ജമാഅത്ത് പരിധിയിലെ ഏറ്റവും നിർധനർ, കാൻസർ രോഗികൾ, നിർധനരായ വിധവകൾ, മാനസിക ശാരീരിക വൈകല്യമുള്ളവർ, കിടപ്പ് രോഗികൾ എന്നിങ്ങനെ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ആളുകൾക്ക് മാസത്തിൽ മരുന്നിനും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും സഹായകമാകുന്ന രീതിയിൽ ഒരു നിശ്ചിത തുക ജമാഅത്തിൽ നിന്നും പെൻഷനായി നൽകുന്ന പദ്ധതിയാണ് സാന്ത്വനം.

പഴകുളം ജമാഅത്തിന്റെ ചരിത്രത്തിൽ വലിയൊരു നാഴികക്കല്ലായി മാറുന്ന ഈ പദ്ധതി വരുംകാലങ്ങളിൽ പഴകുളം ജമാഅത്തിനെ പല മേഖലയിലുള്ളവരും മാതൃകയാക്കുന്ന തരത്തിലേക്കും ജമാഅത്തിലെ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്ക് വലിയൊരും ആശ്വാസവും തലോടലും ആകുന്ന തരത്തിലേക്കും മാറുമെന്ന് ജമാഅത്ത് പ്രസിഡന്റ് തട്ടത്തിൽ ബദറുദീൻ, സെക്രട്ടറി ഷാജി പഴകുളം എന്നിവർ പറഞ്ഞു.

Tags:    

Similar News