ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക; പോപുലർഫ്രണ്ട് ജാഗ്രതാ സംഗമം നാളെ പത്തനംതിട്ടയിൽ
ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ നോക്കുന്ന സംഘപരിവാർ ശക്തികൾക്ക് മുന്നിൽ വിറങ്ങലിച്ച് നിൽക്കുന്ന സമൂഹത്തിന് അതിജീവനത്തിന്റെ പാഠങ്ങൾ പകർന്ന് നൽകുക എന്നതാണ് കാംപയിൻ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
പത്തനംതിട്ട: ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക എന്ന പ്രമേയത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ദേശീയ കാംപയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ജാഗ്രത സംഗമം സംഘടിപ്പിക്കും. ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ നോക്കുന്ന സംഘപരിവാർ ശക്തികൾക്ക് മുന്നിൽ വിറങ്ങലിച്ച് നിൽക്കുന്ന സമൂഹത്തിന് അതിജീവനത്തിന്റെ പാഠങ്ങൾ പകർന്ന് നൽകുക എന്നതാണ് കാംപയിൻ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
നാളെ വൈകീട്ട് അഞ്ചിന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നടക്കുന്ന ജാഗ്രതാ സംഗമം പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദീൻ എളമരം ഉദ്ഘാടനം ചെയ്യും. നൗഷാദ് തിരുനാവായ മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷഫീഖ് എസ് അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ഷാനവാസ് മുട്ടാർ, ഡിവിഷൻ പ്രസിഡന്റുമാരായ സാദിക്ക് അഹമ്മദ്, അനീഷ് പറക്കോട്, റിജാസ്, ഫാസിൽ, ഷിയാസ് പങ്കെടുക്കും.
ജാഗ്രതാ സംഗമത്തിന് മുന്നോടിയായി ഏരിയാ തലങ്ങളിൽ ജനജാഗ്രതാ സദസ്സുകളും വാഹന പ്രചരണ ജാഥകളും കോർണർ മീറ്റിങ്ങുകളും സംഘടിപ്പിച്ചു.