മുസ്ലിം വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ്: നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മിക്കണം; കാംപസ് ഫ്രണ്ട് കലക്ടറേറ്റ് മാര്‍ച്ച് നടത്തി
പത്തനംതിട്ട: മുസ്ലിം വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മിക്കണമെന്ന ആവശ്യമുന്നയിച്ച് കാംപസ് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍ ഉദ്ഘാടനം ചെയ്തു.
സച്ചാര്‍ കമ്മിറ്റിയുടെയും പാലോളി കമ്മിറ്റിയുടെയും കണ്ടെത്തലുകളെ പാടെ അവഗണിച്ചുകൊണ്ടുള്ള കോടതി വിധി അന്യായമാണെന്നും അതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും അതിനായി മുസ്ലിം വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിച്ച് അവര്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ട ജില്ലാ സെക്രട്ടറി മുനീര്‍ ഇബ്നു നസീര്‍ അധ്യക്ഷത വഹിച്ചു. പ്രതിഷേധ പരിപാടിയില്‍ പത്തനംതിട്ട ഏരിയാ പ്രസിഡന്റ് അല്‍ അമീന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ തന്‍സീം, റമീസ് റസാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.