എസ്ഡിപിഐ ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു

Update: 2025-02-01 17:03 GMT
എസ്ഡിപിഐ ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു

പത്തനംതിട്ട: എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസില്‍ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍ വാര്‍ഡിലെ സമഗ്രമായ വികസന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലീം മൗലവി, ജില്ലാ തിരഞ്ഞെടുപ്പ് മോണിറ്ററിങ് സമിതി അംഗം ഷാനവാസ് മുട്ടാര്‍, ജില്ലാ സെക്രട്ടറിമാരായ ഷേക്ക് നജീര്‍, സുധീര്‍ കോന്നി, പത്തനംതിട്ട നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ഷമീര്‍, കൗണ്‍സിലര്‍മാരായ എസ് ശൈലജ, എസ് ഷീല, തിരുവല്ല നഗരസഭ കൗണ്‍സിലര്‍ സബിത സലീം, കോട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് അംഗം ജസീല സിറാജ്, ആറന്മുള മണ്ഡലം പ്രസിഡന്റ് എസ് മുഹമ്മദ് റാഷിദ്, റാന്നി മണ്ഡലം സെക്രട്ടറി ഇല്യാസ് പേഴുംകാട്ടില്‍, വാര്‍ഡ് വികസന സമിതി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ പങ്കെടുത്തു.എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധി സംഗമം സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത് ഉദ്ഘാടനം ചെയ്യുന്നു.





Tags:    

Similar News