ശബരിമല തീർഥാടകരുടെ വേഷത്തിൽ മോഷണം നടത്തുന്ന മൂന്നുപേർ പിടിയിൽ
പണവും മൊബൈൽ ഫോണും മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂവരും പമ്പ പോലിസിന്റെ പിടിയിലായത്.
ശബരിമല: പമ്പ നടപ്പന്തലിനു സമീപം അയ്യപ്പഭക്തരുടെ ബാഗുകൾ കീറി മോഷണം നടത്തിയ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തേനി സ്വദേശികളായ അയ്യനാർ (46), ഈശ്വരൻ (42), മണിമുരുകൻ (49) എന്നിവരാണ് പിടിയിലായത്.
ശബരിമല തീർഥാടകരുടെ വേഷത്തിലാണ് ഇവരെത്തിയത്. പണവും മൊബൈൽ ഫോണും മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂവരും പമ്പ പോലിസിന്റെ പിടിയിലായത്. ഇവരുടെ പേരിൽ ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്ന് പോലിസ് അറിയിച്ചു. മൂവരേയും റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.