മുളകുപൊടി എറിഞ്ഞ് മോഷണം; രണ്ടുപേർ പിടിയിൽ
ഓമല്ലൂർ പുത്തൻപീടിക പറയനാലി മടുക്കുവേലിൽ ജിജോമോൻ ജോജി, കരിമ്പനാക്കുഴിയിൽ വീട്ടിൽ ബിവിൽ എന്നിവരാണ് അറസ്റ്റിലായത്.
പത്തനംതിട്ട: നഗരത്തിൽ പോസ്റ്റ് ഓഫീസ് ജങ്ഷന് സമീപം മുളകുപൊടി എറിഞ്ഞ് മോഷണം നടത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. ഓമല്ലൂർ പുത്തൻപീടിക പറയനാലി മടുക്കുവേലിൽ ജിജോമോൻ ജോജി (18), കരിമ്പനാക്കുഴിയിൽ വീട്ടിൽ ബിവിൽ (21) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 13 ന് രാത്രി 11.30നാണ് സംഭവം. മണിലാൽ എന്നയാളാണ് പത്തനംതിട്ട പോലിസിൽ പരാതി നൽകിയത്. ഹെഡ് പോസ്റ്റ് ഓഫീസിന് എതിർവശത്ത് കട നടത്തുന്ന മണിലാലിനെ ആക്രമിച്ച് 8000 രൂപ കവർന്നുവെന്നായിരുന്നു പരാതി. പോലിസ് നടത്തിയ അന്വേഷണത്തിൽ ഇന്നലെ വൈകീട്ടാണ് ഇരുവരും കസ്റ്റഡിയിലായത്.