ഗവിയിൽ കാട്ടുപൂച്ചയെ ചത്ത നിലയിൽ കണ്ടെത്തി
ഏകദേശം അഞ്ചു കിലോയോളം തൂക്കം വരും. മരണകാരണം വ്യക്തമല്ല. റോഡിന്റെ വശമായതിനാൽ വാഹനം ഇടിച്ചതാണോയെന്ന് സംശയിക്കുന്നു.
പത്തനംതിട്ട: ഗവിയിൽ കാട്ടുപൂച്ചയെ ചത്ത നിലയിൽ കണ്ടെത്തി. ഗവി ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ആശുപത്രിക്ക് എതിർ ഭാഗത്തായി റോഡ് സൈഡിലാണ് കാട്ടുപൂച്ചയെ കണ്ടെത്തിയത്.
ഏകദേശം അഞ്ചു കിലോയോളം തൂക്കം വരും. മരണകാരണം വ്യക്തമല്ല. റോഡിന്റെ വശമായതിനാൽ വാഹനം ഇടിച്ചതാണോയെന്ന് സംശയിക്കുന്നു. കൊച്ചു പമ്പ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് ഈ പ്രദേശം. വിവരമറിഞ്ഞ് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി.