മഹാരാഷ്ട്രയില്‍ അറുപതുകാരന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലിസ്

Update: 2024-08-06 06:32 GMT

താനെ: മഹാരാഷ്ട്രയിലെ താനെയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള 60 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി അധികൃതര്‍. മരണത്തിന്റെ സമയവും കാരണവും ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം നടത്തിവരികയാണെന്ന് താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ദുരന്തനിവാരണ സെല്‍ മേധാവി യാസിന്‍ തദ്വി പറഞ്ഞു.

രാത്രി 12.26 ന് സിദ്ധേശ്വര്‍ തലോവിനടുത്തുള്ള ഹാന്‍സ് നഗര്‍ പ്രദേശത്തെ ഒരു ഫ്‌ലാറ്റില്‍ മൃതദേഹം കണ്ടതായി പ്രാദേശിക ഫയര്‍ സ്‌റ്റേഷനില്‍ അറിയിപ്പ് ലഭിച്ചു. പ്രാദേശിക അഗ്‌നിശമന സേനാംഗങ്ങളും റീജിയണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെല്‍ ടീം അംഗങ്ങളും ഉടനെ സംഭവ സ്ഥലത്തെത്തി. ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അപ്പാര്‍ട്ട്‌മെന്റ് കുത്തിത്തുറന്നിരുന്നു. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോള്‍ അയല്‍വാസികള്‍ തുറന്നിട്ടിരുന്ന ഫഌറ്റില്‍ അഴുകിയ നിലയിലായിരുന്ന മൃതദേഹം കണ്ടെത്തിയത്.

Tags:    

Similar News