തിരുവനന്തപുരത്ത് അഞ്ചുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച സിപിഐ നേതാവിനെ പുറത്താക്കി
തിരുവനന്തപുരം: കുന്നത്തുകാലില്‍ അഞ്ചുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച സിപിഐ നേതാവിനെ പുറത്താക്കി. രക്ഷിതാക്കള്‍ പരാതി നല്‍കാതിരിക്കാന്‍ ഇടനില നിന്ന സിപിഐ ഏരിയാ കമ്മിറ്റി അംഗത്തെയും പുറത്താക്കി. വെള്ളറട ഏരിയ കമ്മിറ്റി അംഗം വിനോദിനെതിരെയാണ് നടപടി. കേസിലെ പ്രതി വിശ്വംഭരനില്‍ നിന്നും വിനോദ് പണം കൈപ്പറ്റിയെന്നും ആരോപണം.
അതേസമയം മാറനല്ലൂരിലെ ആസിഡ് ആക്രമണവും മണ്ഡലം സെക്രട്ടേറിയറ്റ് അംഗത്തിന്റെ കത്തും ഉണ്ടാക്കിയ വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ ആരോപണ വിധേയനായ സിപിഐ തിരുവനന്തപുരം ജില്ലാ എക്‌സിക്യുട്ടീവ് അംഗവും മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്ററുമായ എന്‍.ഭാസുരാംഗനെ പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കി.