ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം: പ്രതി പിടിയില്‍

Update: 2021-02-21 14:59 GMT
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം: പ്രതി പിടിയില്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വനിതാ ഫീല്‍ഡ് സ്റ്റാഫിനെ ആക്രമിച്ച പ്രതിയെ പോലിസ് പിടികൂടിയതായി തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനിയിലെ ഹബീബ് (24)നെയാണ് വിഴിഞ്ഞം പോലിസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം ആമ്പല്‍ക്കുളം ഭാഗത്ത് ആരോഗ്യവകുപ്പിലെ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിലെ ഫീല്‍ഡ് സ്റ്റാഫിനെയാണ് ശനിയാഴ്ച രാവിലെ ഭവനസന്ദര്‍ശനത്തിന് പോകവെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന പ്രതി ആക്രമിച്ച് കടന്നുകളഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും രാത്രിയോടെ പൂവാര്‍ ബസ്സ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നും പ്രതിയെ പിടികൂടുകയും ചെയ്തു.

വിഴിഞ്ഞം എസ്.ഐ ശ്രീജിത്, സി.പി.ഒമാരായ കൃഷ്ണകുമാര്‍, അജികുമാര്‍, സുധീര്‍ എന്നിവരടങ്ങിയ പോലിസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News