സാമ്പത്തിക സര്‍വ്വേ: എസ് ഐയുടെ സമയോജിത ഇടപെടലില്‍ സംഘര്‍ഷം ഒഴിവായി

Update: 2021-02-07 11:12 GMT

സാമ്പത്തിക സര്‍വ്വേ: എസ് ഐയുടെ സമയോജിത ഇടപെടലില്‍ സംഘര്‍ഷം ഒഴിവായി

തിരുവനന്തപുരം: സാമ്പത്തിക സര്‍വ്വേയുമായി ബന്ധപ്പെട്ട് എത്തിയ എന്യൂമറേറ്റര്‍മാര്‍ പാളയത്തെ വ്യാപാരികളോട് അപമര്യാദയായി പെരുമാറിയതില്‍ പ്രതിഷേധം. വ്യാപാരികളും നാട്ടുകാരും സംഘടിച്ചെങ്കിലും പോലിസിന്റെ സമയോജിതമായ ഇടപെടലില്‍ വന്‍ സംഘര്‍ഷം ഒഴിവായി.

പാളയം സാഫല്യം ക്ലോപ്ലക്‌സിലാണ് കഴിഞ്ഞ ദിവസം സാമ്പത്തിക സര്‍വ്വേയുടെ ഭാഗമായെത്തിയ എന്യൂമറേറ്റര്‍മാര്‍ വ്യാപാരികളോട് അപമര്യാദയായി പെരുമാറിയത്. മതിയായ രേഖകള്‍ കാണിക്കാതെ സര്‍വ്വെയ്ക്ക് എത്തിയവരെ വ്യാപാരികള്‍ ചോദ്യം ചെയ്തു. സര്‍വ്വേയ്ക്ക് എത്തിയവരില്‍ ചിലര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. ഇതാണ് സര്‍വ്വേയ്ക്ക് എത്തിയവരെ അവിശ്വസിക്കാന്‍ ഇടയാക്കിയത്. ഇതേ തുടര്‍ന്ന് പാളയം സാഫല്യം കോപ്ലക്‌സില്‍ വ്യാപാരികളും നാട്ടുകാരും സംഘടിച്ചു. സംഭവമറിഞ്ഞ സ്ഥലത്തെത്തിയ കന്റോണ്‍മെന്റ് എസ്.ഐ സന്തോഷ് കുമാര്‍ ഇരുവിഭാഗവുമായി ചര്‍ച്ച ചെയ്തു സംഘര്‍ഷം ഒഴിവാക്കി. പൊതുപ്രവര്‍ത്തകന്‍ പ്രാവച്ചമ്പലം അഷ്‌റഫ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. പ്രദേശത്തെ പോലിസ് സ്‌റ്റേഷനില്‍ അറിയാക്കാതെയാണ് ഇവര്‍ സര്‍വ്വെയ്ക്ക് എത്തിയതെന്ന് കന്റോണ്‍മെന്റ് എസ്.ഐ പറഞ്ഞു.

Tags:    

Similar News