തെരഞ്ഞെടുപ്പു പ്രചാരണം: സമ്മേളനങ്ങള്‍ക്ക് ജില്ലയില്‍ 275 കേന്ദ്രങ്ങള്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ ഭാഗമായുള്ള സമ്മേളനങ്ങളും പൊതുയോഗങ്ങളും നടത്തുന്നതിന് ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലുമായി 275 കേന്ദ്രങ്ങള്‍ അനുവദിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. തിരുവനന്തപുരം നഗര പരിധിയില്‍ 40 കേന്ദ്രങ്ങളും മറ്റിടങ്ങളിലായി 235 കേന്ദ്രങ്ങളുമാണുള്ളത്. പൊതുയോഗങ്ങളും സമ്മേളനങ്ങളും നടത്തുമ്പോള്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു കലക്ടര്‍ പറഞ്ഞു. പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നതിലടക്കം രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും പ്രത്യേക ശ്രദ്ധവയ്ക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയില്‍ ഓരോ മണ്ഡലങ്ങളിലുമായി പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ ചുവടെ:
നഗരമേഖലയിലെ കേന്ദ്രങ്ങള്‍
കഴക്കൂട്ടം മണ്ഡലം
രാഗം ഓഡിറ്റോറിയം, കഴക്കൂട്ടം അല്‍സാജ് ഓഡിറ്റോറിയം, ഉള്ളൂര്‍ പാര്‍ക് രാജധാനി ഓഡിറ്റോറിയം, എംജിഎം സ്‌കൂള്‍ ഓഡിറ്റോറിയം, കാര്യവട്ടം എല്‍എന്‍സിപി ഗ്രൗണ്ട്, കാര്യവട്ടം യൂണിവേഴ്‌സിറ്റി ഗ്രൗണ്ട്, എംജി കോളേജ് ഗ്രൗണ്ട്.
വട്ടിയൂര്‍ക്കാവ് മണ്ഡലം
പേരൂര്‍ക്കട തങ്കമ്മ സ്‌റ്റേഡിയം, പേരൂര്‍ക്കട അഖില ഓഡിറ്റോറിയം, കുമാരപുരം ഏ ജെ ഹാള്‍, വഴുതക്കാട്, വനശ്രീ ഓഡിറ്റോറിയം, ജഗതി അനന്തപുരി ഓഡിറ്റോറിയം
തിരുവനന്തപുരം മണ്ഡലം
ശ്രീമൂലം ക്ലബ്, ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം, സെന്‍ട്രല്‍ സ്‌റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം, മന്നം മെമ്മോറിയല്‍ നാഷനല്‍ ക്ലബ്, ശംഖുമുഖം ബീച്ച്, വൈകുണ്ഡ കല്യാണമണ്ഡപം
നേമം മണ്ഡലം
ആര്‍.ഡി.ആര്‍, അളകാപുരി ഓഡിറ്റോറിയം, കൈമനം വിനായക ഓഡിറ്റോറിയം, മണക്കാട് ടോസ് അക്കാഡമി നാഷണല്‍ കോളേജ്, ആറ്റുകാല്‍ കാര്‍ത്തിക ഓഡിറ്റോറിയം, എസ്എന്‍ഡിപി പെരിങ്ങമല ഹാള്‍, കാക്കാമൂല സിഎസ്‌ഐ ചര്‍ച്ച് ഹാള്‍, പൊട്ടവിള സ്‌റ്റേഡിയം പഞ്ചായത്ത് ഹാള്‍, വലിയതുറ ഗ്രൗണ്ട്
കോവളം മണ്ഡലം
സിഎസ്‌ഐ ചര്‍ച്ച് ഓഡിറ്റോറിയം നെല്ലിവിള, അശ്വതി ഓഡിറ്റോറിയം വിഴിഞ്ഞം, അര്‍ച്ചന ഓഡിറ്റോറിയം വിഴിഞ്ഞം, തൈവിളാകം നാഗരാജക്ഷേത്രം ഗ്രൗണ്ട്, ഇടിവിടുന്നവിള ദേവി ക്ഷേത്രം ഓഡിറ്റോറിയം വിഴിഞ്ഞം, ദീപ ഓഡിറ്റോറിയം ആഴകുളം, ഊക്കോട് എന്‍എസ്എസ് കരയോഗം ഹാള്‍ കല്ലിയൂര്‍, രാജേശ്വരി ഓഡിറ്റോറിയം വെള്ളായണി, എന്‍എസ്എസ് ഓഡിറ്റോറിയം ശാസ്താം കോവില്‍ കല്ലിയൂര്‍, വണ്ടിത്തടം കവിത ഓഡിറ്റോറിയം കല്ലിയൂര്‍, അഗ്രികള്‍ച്ചര്‍ കോളേജ് ഗ്രൗണ്ട് വെള്ളായണി, പാലപ്പൂര്‍ എല്‍പിഎസ് ഗ്രൗണ്ട് കല്ലിയൂര്‍.
നഗരത്തിനു പുറത്തെ പ്രചാരണ കേന്ദ്രങ്ങള്‍
വര്‍ക്കല മണ്ഡലം
താജ്മഹല്‍ ഓഡിറ്റോറിയം നടയറ, ആമിന ഓഡിറ്റോറിയം ജനത ജെഎന്‍ പാളയംകുന്ന്, തോടിയില്‍ ഓഡിറ്റോറിയം അയിരൂര്‍, ആനന്ദ് ഓഡിറ്റോറിയം പുത്തന്‍ചന്ത, എം.കെ.കെ നായര്‍ സ്മാരക ഓഡിറ്റോറിയം വയലികട പകല്‍ക്കുറി, ഷബാന ഓഡിറ്റോറിയം പള്ളിക്കല്‍, എ.എം.കെ ഓഡിറ്റോറിയം പള്ളിക്കല്‍, കാവില്‍ ഓഡിറ്റോറിയം പാളയംകുന്ന്, വിശ്വാസ് ഓഡിറ്റോറിയം വട്ടപ്ലാമൂട്, ദേവസ്വം വക പനയറ എല്‍.എല്‍ ഹസ് ഓഡിറ്റോറിയം ഇടവ, മാസ് ഓഡിറ്റോറിയം ഇടവ, സ്വപ്ന ഓഡിറ്റോറിയം ഇടവ, മനോജ് ഓഡിറ്റോറിയം നാവായിക്കുളം, കൈരളി ഓഡിറ്റോറിയം വര്‍ക്കല, ഹസ് ഓഡിറ്റോറിയം ഇടവ, യു.ഡി. ഓഡിറ്റോറിയം വര്‍ക്കല, മിനി സ്‌റ്റേഡിയം ആര്‍.കെ.എം.യു.പി. എസ് ജങ്ഷന്‍ മുത്താന, എസ്എന്‍ഡിപി ഹാള്‍ വെങ്കുളം, റെയില്‍വേ സ്‌റ്റേഷന്‍ കോമ്പൗണ്ട് ഇടവ, മുനിസിപ്പല്‍ പാര്‍ക്ക്, ഗ്രൗണ്ട്, കല്ലമ്പലം ജംഗ്ഷന്‍, സിറ്റി സെന്റര്‍ ഓഡിറ്റോറിയം വര്‍ക്കല.
ആറ്റിങ്ങല്‍ മണ്ഡലം
ശ്രീലക്ഷ്മി ഓഡിറ്റോറിയം കിളിമാനൂര്‍, ശ്രീദേവി ഓഡിറ്റോറിയം കിളിമാനൂര്‍, ടൗണ്‍ ഹാള്‍ കിളിമാനൂര്‍, പഴയകുന്നുമ്മേല്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ്, മാമം മൈതാനം ആറ്റിങ്ങല്‍.
ചിറയന്‍കീഴ് മണ്ഡലം
മംഗലപുരം എംഎസ്ആര്‍ ഓഡിറ്റോറിയം, തോന്നയ്ക്കല്‍ സഭാ ഓഡിറ്റോറിയം, ചെമ്പകമംഗലം റഷാജ് ഓഡിറ്റോറിയം, ചിറയിന്‍കീഴ് സ്വാമിജി ഓഡിറ്റോറിയം, ആറ്റിങ്ങല്‍ മാമം മൈതാനം, ചിറയിന്‍കീഴ് ശാര്‍ക്കര മൈതാനം.
നെടുമങ്ങാട് മണ്ഡലം
കൈരളി ഓഡിറ്റോറിയം വെമ്പായം, മാസ് ഓഡിറ്റോറിയം വെമ്പായം, രാധാ ഓഡിറ്റോറിയം കണിയാപുരം, ഹരിശ്രീ ഓഡിറ്റോറിയം വെട്ടുറോഡ്, ക്രസന്റ് ഓഡിറ്റോറിയം പോത്തന്‍കോട്, പുളിമാത്തൂര്‍ ടെമ്പിള്‍ ഓഡിറ്റോറിയം നന്നാട്ടുകാവ്, ജെ.കെ. ഓഡിറ്റോറിയം പോത്തന്‍കോട്, തച്ചപ്പള്ളി ടെമ്പിള്‍ ഓഡിറ്റോറിയം, കോലിയക്കോട് ഓഡിറ്റോറിയം, എം.ടി. ഓഡിറ്റോറിയം പോത്തന്‍കോട്, എം.എസ്.എം. ഓഡിറ്റോറിയം മേല്‍ തോന്നയ്ക്കല്‍ വില്ലേജ്, കാര്‍ത്തിക ഓഡിറ്റോറിയം മേല്‍ തോന്നയ്ക്കല്‍, രാജശ്രീ ഓഡിറ്റോറിയം അരിയോട്ടുകോണം, പണിമൂല ദേവി ഓഡിറ്റോറിയം ആന്‍ഡ് ഗ്രൗണ്ട്, ഹോട്ടല്‍ സഫാരി ലാന്‍ഡ് ഓഡിറ്റോറിയം അണ്ടൂര്‍ക്കോണം വില്ലേജ്, എം.എ.കെ. ഓഡിറ്റോറിയം കാച്ചാണി, ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയം നെടുമങ്ങാട്, സി.പി. ഓഡിറ്റോറിയം പള്ളിവിള, അനുസ്രഹ ഓഡിറ്റോറിയം വട്ടയൂര, സൂര്യ പ്രിയ ഓഡിറ്റോറിയം വട്ടപ്പാറ, സി.എസ്.ഐ ചര്‍ച്ച് ഓഡിറ്റോറിയം മരുതൂര്‍, നിര്‍മല ഓഡിറ്റോറിയം കല്ലയം, ഗ്രാന്‍ഡ് ഓഡിറ്റോറിയം കന്യാകുളങ്ങര, ഗാലക്‌സി ഓഡിറ്റോറിയം പെരുംകൂര്‍, റോയല്‍ ഓഡിറ്റോറിയം, തേക്കട, ധനലക്ഷ്മി ഓഡിറ്റോറിയം, നെടുമങ്ങാട്, ശ്രീവിദ്യ ഓഡിറ്റോറിയം, പഴകുറ്റി, പബ്ലിക് മാര്‍ക്കറ്റ് ഗ്രൗണ്ട്, എന്‍.എസ്.എസ്. കരയോഗം ഹാള്‍,പള്ളിപ്പുറം, മോഡല്‍ പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ട് പള്ളിപ്പുറം, സി.ആര്‍.പി.എഫ്.ഗ്രൗണ്ട് പള്ളിപ്പുറം, എസ്.എന്‍.ഡി.പി. ഹാള്‍, പോത്തന്‍കോട്, പഞ്ചായത്ത് സ്‌റ്റേഡിയം, മീനറ, എസ്.എന്‍.ഡി.പി. ശാഖ ഹാള്‍, വെട്ടികോണം, എന്‍.എസ്.എസ്. ഹാള്‍, എണീക്കര,മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, നെടുമങ്ങാട്, ദേവസ്വം ബോര്‍ഡ് ഹാള്‍, ശ്രീപ്രഭ കരകുളം
വാമനപുരം നിയോജക മണ്ഡലം
നഫാസ് ഓഡിറ്റോറിയം കല്ലറ, ശരവണ ഓഡിറ്റോറിയം കല്ലറ, എ.ആര്‍.എസ്.ഓഡിയറ്റോറിയം കല്ലറ, ഗീതാഞ്ജലി ഓഡിറ്റോറിയം പട്ടറ, എം.എസ് ഓഡിറ്റോറിയം മുതുവിള, സ്മിത ഓഡിറ്റോറിയം കീഴായിക്കോണം, സുഹാസ് ഓഡിറ്റോറിയം വെഞ്ഞാറമൂട്, റാസ് ഓഡിറ്റോറിയം വെഞ്ഞാറമൂട്, എസ്എച്ച് ഓഡിറ്റോറിയം വെഞ്ഞാറമൂട്, എം.ടി ഓഡിറ്റോറിയം പഴകുറ്റി നെടുമങ്ങാട്, സാഫ് ഓഡിറ്റോറിയം ചുള്ളിമാനൂര്‍, പി.ആര്‍. ഓഡിറ്റോറിയം ചുള്ളിമാനൂര്‍, പഞ്ചവത് ഓഡിറ്റോറിയം ആനാട്, ഷാ ഓഡിറ്റോറിയം പെരിങ്ങമല, എ.എ ഓഡിറ്റോറിയം പാലോട്, രാജ് കണ്‍വെന്‍ഷന്‍ സെന്റര്‍ ചുള്ളിമാന്നൂര്‍, എച്ച്. ഐ ഓഡിറ്റോറിയം, വൃന്ദാവന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ പാലോട്, എ ആര്‍ മിനി ഹാള്‍ പഴയചന്ത, സ്‌റ്റേഡിയം ഗ്രൗണ്ട് കല്ലറ, പഞ്ചായത്ത് ഗ്രൗണ്ട് പാലോട്, എസ്എന്‍ഡിപി ഹാള്‍ വാമനപുരം (മിനിഹാള്‍), കളമച്ചല്‍ ജംഗ്ഷന്‍ റോഡ് പുറമ്പോക്ക്, വാമനപുരം മാര്‍ക്കറ്റ് ഗ്രൗണ്ട്
അരുവിക്കര മണ്ഡലം
നാസ് ഓഡിറ്റോറിയം വിതുര മാര്‍ക്കറ്റ് ജംഗ്ഷന്‍, വിമല്‍ ഓഡിറ്റോറിയം വെള്ളനാട്, വെള്ളനാട് ഭഗവതി ടെമ്പിള്‍ ഓഡിറ്റോറിയം, വി.എസ് ഓഡിറ്റോറിയം വെള്ളനാട്, രേവതി ഓഡിറ്റോറിയം ചാങ്ങ, മകയിരം ഓഡിറ്റോറിയം പുതുകുളങ്ങര, കോസലം ഓഡിറ്റോറിയം ചെന്നന്‍പറ, കരിബാ ഓഡിറ്റോറിയം തൊളിക്കോട്, പഞ്ചായത്ത് ഓഡിറ്റോറിയം തൊളിക്കോട്, എന്‍ എസ് എസ് കരയോഗം ഓപ്പണ്‍ ഓഡിറ്റോറിയം പനക്കോട്, എസ് എസ് പ്ലാസ ഓഡിറ്റോറിയം വേമ്പനൂര്‍, രത്‌നം ഓഡിറ്റോറിയം ചെറിയകോന്നി, ശാരദ ഓഡിറ്റോറിയം ഇറയന്‍കോട്, വൈഷ്ണവി ഓഡിറ്റോറിയം അരുവിക്കര, ശ്രീമുരുക ഓഡിറ്റോറിയം കാച്ചാണി, വി കെ ഓഡിറ്റോറിയം ആര്യനാട്, കെ.എസ് ഓഡിറ്റോറിയം ആര്യനാട്, ബി.എസ്. ഓഡിറ്റോറിയം ആര്യനാട്, ആതിര ഓഡിറ്റോറിയം തോളൂര്‍ ആര്യനാട്, ഗിരിയോകുളം ഓഡിറ്റോറിയം ചക്രപാണിപുരം, ബ്രദേഴ്‌സ് ഓഡിറ്റോറിയം ചാരുംമൂട്, ആര്‍.കെ. ഓഡിറ്റോറിയം കുറ്റിച്ചല്‍, വി.കെ. ഓഡിറ്റോറിയം കോട്ടോര്‍, ഗ്രീന്‍ ഓഡിറ്റോറിയം നന്നയികോട്, മിനി ഗ്രൗണ്ട് കെ പി എസ് എം ജംഗ്ഷന്‍ വിതുര, കുട്ടയിനിമൂട് സ്‌റ്റേഡിയം വെള്ളനാട്, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ വിതുര, ആള്‍ സെയ്ന്റ്‌സ് സ്‌കൂള്‍ ഗ്രൗണ്ട് ചായം, എന്‍.എസ്.ഡി.പി ഹാള്‍ പനക്കോട്.
പാറശാല മണ്ഡലം
നിതിന്‍ ഓഡിറ്റോറിയം മണ്ഡപത്തിന്‍കടവ്, ദിനണ്‍ ഓഡിറ്റോറിയം മണ്ഡപത്തിന്‍കടവ്, സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയം അമ്പൂരി, ദാസ് മേരി ഓഡിറ്റോറിയം കോവിലൂര്‍, എം ഓഡിറ്റോറിയം വെള്ളറട, കന്യാ കല്യാണമണ്ഡപം പനച്ചമൂട്, മരിയ ഓഡിറ്റോറിയം ഇരിഞ്ഞനമ്പള്ളി, എസ്.എസ് ഓഡിറ്റോറിയം പാലിയോട്, ഗൗതം ഓഡിറ്റോറിയം കുന്നത്തുകാല്‍, വാര്യത്ത് ഓഡിറ്റോറിയം ചാവടി, കൈരളി ഓഡിറ്റോറിയം കൊറ്റാമം, കോവിയ്ക്കല്‍ കല്യാണമണ്ഡപം പരശുവയ്ക്കല്‍, ശാലു ഓഡിറ്റോറിയം ഇടിച്ചക്കപ്ലാമൂട്, ശ്രീലക്ഷ്മി ഓഡിറ്റോറിയം ഇടിച്ചക്കപ്ലാമൂട്, ജയ് മഹേഷ് കല്യാണമണ്ഡപം പാറശ്ശാല, സ്വാതി കല്യാണമണ്ഡപം പാറശ്ശാല, കെ.എസ് ഓഡിറ്റോറിയം പാറശ്ശാല, ശിവശക്തി ഓഡിറ്റോറിയം ഇഞ്ചിവിള, മഹാദേവ ഓഡിറ്റോറിയം പാറശ്ശാല, നീലകേശി ഓഡിറ്റോറിയം മാരായമുട്ടം, ധനശ്രീ ഓഡിറ്റോറിയം കൊല്ലായില്‍, ഐശ്വര്യ കല്യാണമണ്ഡപം കൊല്ലായില്‍, ദേവി.