ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ ഇന്ന് പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. ഗുജറാത്ത് നിയമസഭയുടെ കാലാവധി ഫെബ്രുവരി 18ന് അവസാനിക്കും. ഹിമാചല്‍ പ്രദേശിന്റെ കാലാവധി ജനുവരി 8ന് അവസാനിക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്തിടെ രണ്ട് സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിരുന്നു.
ഗുജറാത്ത് നിയമസഭയില്‍ 182 സീറ്റുകളാണുള്ളത്. ഭൂരിപക്ഷ ലഭിക്കാന്‍ 92 സീറ്റ് ലഭിക്കണം. ഹിമാചലില്‍ 68 നിയമസഭാ സീറ്റുകളുണ്ട്. ഭൂരിപക്ഷത്തിന് 35 സീറ്റുകള്‍ വേണം.
2017ലെ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ബിജെപി 99 സീറ്റും കോണ്‍ഗ്രസിന് 77 സീറ്റും ലഭിച്ചു. ഹിമാചല്‍ പ്രദേശില്‍ ബിജെപി 44 സീറ്റും കോണ്‍ഗ്രസിന് 21 സീറ്റും ലഭിച്ചു.
22 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബിജെപിയെ വെല്ലുവിളിച്ച് ആം ആദ്മി പാര്‍ട്ടി (എഎപി) ഗുജറാത്തില്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്.