ഗുജറാത്തിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ പാലം തകർന്നുണ്ടായ അപകടം; മരണം മൂന്നായി

നിയും ഒരാൾ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപോർട്ടുകൾ. അയാൾക്കു വേണ്ടിയുള്ള രക്ഷാപ്രവർത്തന നടപടികൾ പുരോഗമിക്കുകയാണ്.

Update: 2024-11-06 03:51 GMT
ഗുജറാത്തിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ പാലം തകർന്നുണ്ടായ അപകടം; മരണം മൂന്നായി

അഹമ്മദാബാദ്: ഗുജറാത്തിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ പാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പാലം തകർന്ന സമയത്ത് അതിനിടയിൽ കുടുങ്ങി പോയ തൊഴിലാളികളാണ് മരിച്ചത്.അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. ഇനിയും ഒരാൾ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപോർട്ടുകൾ. അയാൾക്കു വേണ്ടിയുള്ള രക്ഷാപ്രവർത്തന നടപടികൾ പുരോഗമിക്കുകയാണ്.ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ആനന്ദ് ജില്ലയിലാണ് അപകടമുണ്ടായത്.

Tags:    

Similar News