'എല്ലാവരെയും എല്ലാ കാലത്തും കബളിക്കാമെന്ന് ബിജെപി തെളിയിച്ചു'; തിരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശ പ്രകടിപ്പിച്ച് ആനന്ദ് പട്‌വര്‍ധന്‍

Update: 2022-03-11 11:26 GMT
എല്ലാവരെയും എല്ലാ കാലത്തും കബളിക്കാമെന്ന് ബിജെപി തെളിയിച്ചു; തിരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശ പ്രകടിപ്പിച്ച് ആനന്ദ് പട്‌വര്‍ധന്‍

കോഴിക്കോട്; യുപിയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശപ്രകടിപ്പിച്ച് സിനിമാപ്രവര്‍ത്തകന്‍ ആനന്ദ് പട് വര്‍ധന്‍. ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റിലാണ് അദ്ദേഹം നിരാശവ്യക്തമാക്കിയത്. എല്ലാവരെയും എല്ലാകാലത്തും പറ്റിക്കാനാവുമെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ബിജെപി തെളിയിച്ചതെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലിലും ബിജെപി അധികാരത്തിലെത്തിയിരുന്നു. അതേ കുറിച്ചാണ് ഫേസ്ബുക്കിലൂടെ ആനന്ദ് പട് വര്‍ധന്‍ നിരാശ പങ്കുവച്ചത്.

സമാനഹൃദയരായ നിരവധി പേര്‍ അതിനോട് പ്രതികരിച്ചിട്ടുണ്ട്.

Tags:    

Similar News