വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍ ഫ്‌ലാറ്റുകള്‍ കൈമാറണം; എസ്ഡിപിഐ കോര്‍പറേഷന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
ഫ്‌ലാറ്റ് ലഭിക്കാന്‍ ഓരോ കുടുംബങ്ങളില്‍ നിന്നും 60000 രൂപ കോര്‍പറേഷന്‍ വാങ്ങിയത് സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണം
തിരുവനന്തപുരം: വിഴിഞ്ഞത്ത് മല്‍സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിച്ച ഫ്‌ലാറ്റുകള്‍ എത്രയും പെട്ടന്ന് കൈമാറണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ കോര്‍പറേഷന്‍ ഓഫിസ് മാര്‍ച്ച് നടത്തി. മാര്‍ച്ച് പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. ഫ്‌ലാറ്റ് ലഭിക്കാന്‍ ഓരോ കുടുംബങ്ങളില്‍ നിന്നും 60000 രൂപ കോര്‍പറേഷന്‍ വാങ്ങിയത് എന്തിനാണെന്ന് വ്യക്തമാക്കണം. മല്‍സ്യത്തൊഴിലാളികളില്‍ നിന്ന് ഫ്‌ലാറ്റ് നിര്‍മാണ ഘട്ടത്തിലൊന്നും ആവശ്യപ്പെടാത്ത ഈ തുകയാണ് വാങ്ങിയിരിക്കുന്നത്. ഏത് കൗണ്‍സില്‍ യോഗ തീരുമാനപ്രകാരമാണ് ഇവരില്‍ നിന്ന് തുക ഈടാക്കിയതെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കണം.
കഴിഞ്ഞ ഏഴുവര്‍ഷമായി നരകയാതന അനുഭവിക്കുന്നവര്‍ക്ക് വാടകയോ മറ്റു സൗകര്യങ്ങളോ ചെയ്തു കൊടുക്കുന്നതിന് പകരം മല്‍സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നിലപാട് കോര്‍പറേഷന്‍ സ്വീകരിക്കുന്നത്. തിരുവനന്തപുരം വിഴിഞ്ഞം അമ്പത് കോളനി ചേരിയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ദുരിത ജീവിതം നയിക്കുന്നത്. രാജീവ് ആവാസ് യോജന പദ്ധതിയുടെ ഭാഗമായാണ് 320 ഫ്‌ലാറ്റ് കോര്‍പറേഷന്‍ നിര്‍മ്മിച്ചത്.
നിര്‍മാണം പൂര്‍ത്തിയായിട്ടും വിഴിഞ്ഞം ടൗണ്‍ഷിപ്പ് ഫലാറ്റുകള്‍ കോര്‍പറേഷന്‍ കൈമാറുന്നില്ല. 15 മാസം കൊണ്ട് പണി പൂര്‍ത്തീകരിച്ച് ഫ്‌ലാറ്റ് കൈമാറാം എന്ന ഉറപ്പിലാണ് താല്‍ക്കാലിക ഷെഡുകളിലേക്ക് നൂറോളം കുടുംബങ്ങളെ ഏഴുവര്‍ഷം മുന്‍പ് മാറ്റി പാര്‍പ്പിച്ചത്.
ഏഴ് വര്‍ഷമായിട്ടും ഫ്‌ലാറ്റുകള്‍ കോര്‍പറേഷന്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ സന്നദ്ധമായിട്ടില്ല. ഇപ്പോള്‍ ചേരിയിലെ ഒറ്റമുറി കുടിലുകളിലാണ് കുടുംബങ്ങള്‍ കഴിയുന്നത്. ചേരികള്‍ക്ക് പുറമെ നിരവധി കുടുംബങ്ങള്‍ ബന്ധുക്കളുടെ വീടുകളിലും വാടക വീടുകളിലുമാണ് താമസിക്കുന്നത്.
നിര്‍മാണം പൂര്‍ത്തീകരിച്ച ഫ്‌ലാറ്റ് എത്രയും പെട്ടന്ന് ഗുണഭോക്താക്കള്‍ക്ക് കൈമാറിയില്ലെങ്കില്‍ പാര്‍ട്ടി ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിമെന്‍സ് ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യ റഹീം, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ കരമന, ഖജാന്‍ജി ഷംസുദ്ദീന്‍ മണക്കാട്, ജില്ലാ സെക്രട്ടറിമാരായ സിയാദ് തൊളിക്കോട്, സബീന ലുഖ്മാന്‍, എന്നിവര്‍ സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് കോര്‍പറേഷന്‍ ഓഫിസിന് മുന്‍പില്‍ പോലിസ് തടഞ്ഞു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
പ്രതിഷേധ മാര്‍ച്ചിന് സജീര്‍ കുറ്റിയാമ്മൂട്, ഖാദര്‍ പൂവാര്‍, വിഴിഞ്ഞം സിദ്ദീഖ്, അല്‍അമീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.