വനശ്രീ വിഭവങ്ങൾ ഇനി വീട്ടുമുറ്റത്ത്...

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള താമസക്കാർക്കാണ് ലോക്ക്ഡൗൺ കാലയളവിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക.

Update: 2020-04-21 11:00 GMT

തിരുവനന്തപുരം: വനംവകുപ്പിൻ്റെ ഇക്കോ ഷോപ്പുകൾ വഴി വിറ്റുവരുന്ന വനശ്രീ വിഭവങ്ങളായ തേൻ, കുന്തിരിക്കം, കുടംപുളി, മറയൂർ ശർക്കര, പുൽത്തൈലം, യൂക്കാലി, രക്തചന്ദനപ്പൊടി, കുരുമുളക്, കുരുമുളകുപൊടി, പതിമുഖം, ഗ്രാമ്പൂ, കസ്തൂരിമഞ്ഞൾ മുതലായ ഉൽപന്നങ്ങൾ ആവശ്യക്കാർക്ക് വീട്ടുമുറ്റത്ത് എത്തിച്ച് നൽകാൻ വനംവകുപ്പ് പദ്ധതി ആരംഭിച്ചു.

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള താമസക്കാർക്കാണ് ലോക്ക്ഡൗൺ കാലയളവിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക. ഉൽപ്പന്നത്തിൻ്റെ വിലയ്ക്ക് പുറമേ ദൂരത്തിന് ആനുപാതികമായി സർവീസ് ചാർജ് ഈടാക്കുന്നതാണ്. കൂടുതൽ ഓർഡറുകൾ ലഭിക്കുന്ന പ്രദേശങ്ങളിൽ മുൻഗണനാ ക്രമത്തിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കും. ആവശ്യമുള്ളവർ 8281165348 (കൺവീനർ - ജി സന്തോഷ് കുമാർ) എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ഓർഡറും ലൊക്കേഷനും അറിയിക്കണം. 

Tags:    

Similar News