പട്ടികജാതി വിഭാഗത്തോടുള്ള ഇടത് വഞ്ചനയ്‌ക്കെതിരേ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഡയറക്ടറേറ്റ് ഉപരോധം

Update: 2021-07-06 15:54 GMT

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തോടുള്ള ഇടത് വഞ്ചനയ്‌ക്കെതിരേ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് ഉപരോധം സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റയ്ഹാന്‍ ഉദ്ഘാടനം ചെയ്തു. 2019- 20 കാലയളവില്‍ പട്ടികജാതി പുരോഗതിക്കുവേണ്ടി നീക്കിവച്ച തുക ചെലവഴിക്കാതെ സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് നജ്ദ റയ്ഹാന്‍ പറഞ്ഞു.

വിവിധ മേഖലകളില്‍ പിന്നാക്കാവസ്ഥ തുടരുന്ന ഇത്തരം സമൂഹങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ഭരണഘടന വിഭാവനം ചെയ്ത സംവരണവും ഇതര ആനുകൂല്യങ്ങളും ഭരണകൂടംതന്നെ അട്ടിമറിക്കുകയാണ്. ഓരോ വര്‍ഷവും പട്ടികജാതി വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി നീക്കിവയ്ക്കുന്ന തുക ഭരണകൂടത്തിന്റെ കഴിവുകേടും അലംഭാവവും കൊണ്ട് നഷ്ടപ്പെടുകയാണെന്ന് നജ്ദ റയ്ഹാന്‍ പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് തോന്നയ്ക്കല്‍, കെപിഎംഎസ് സംസ്ഥാന സെക്രട്ടറി പി രാജപ്പന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി, കെപിഎംഎസ് ജില്ല സെക്രട്ടറി സന്തോഷ് കരിക്കകം, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. അലി സവാദ്, ഇമാദ് വക്കം എന്നിവര്‍ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ആദില്‍, സെയ്ദ് ഇബ്രാഹിം അംജദ് റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News