ജോയിന്റ് കൗണ്‍സില്‍ നോര്‍ത്ത് ജില്ലാ സമ്മേളനം 18, 19 തിയ്യതികളില്‍ തിരുവനന്തപുരത്ത്

18ന് സാംസ്‌കാരിക സമ്മേളനവും 19ന് പ്രതിനിധി സമ്മേളനവും

Update: 2022-04-16 12:26 GMT

തിരുവനന്തപുരം: ജോയിന്റ് കൗണ്‍സില്‍ തിരുവനന്തപുരം നോര്‍ത്ത് ജില്ലാ സമ്മേളനം ഏപ്രില്‍ 18, 19 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കും. 18ന് രാവിലെ 11ന് ജില്ലാ കമ്മിറ്റിയും ജില്ലാ കൗണ്‍സിലും ചേരും. ഉച്ചയ്ക്ക് ഒരു മണിക്ക് എം ദിവാകരന്‍ നഗറില്‍ (വികാസ്ഭവന്‍ അങ്കണം) നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം കവി ഗിരീഷ് പുലിയൂര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് വൈ സുല്‍ഫിക്കര്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ വച്ച് മികച്ച കോവിഡ് വാക്്‌സിനേറ്റര്‍ക്കുള്ള ദേശീയ അവര്‍ഡ് നേടിയ നഴ്‌സിങ് ഓഫിസര്‍ പ്രിയ റ്റിആര്‍, മികച്ച വില്ലേജ് ഓഫിസര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ എ ഷറഫുദ്ദീന്‍, ജൈവ കൃഷിയില്‍ മികവ് തെളിയിച്ച കുട്ടി കര്‍ഷകന്‍ അര്‍ജുന്‍ ബാബു എന്നിവരെ ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എ ഷാനവാസ് ഖാന്‍ ഉപഹാരം നല്കി ആദരിക്കും.

ഇപ്റ്റാ ജില്ലാസെക്രട്ടറി രാധാകൃഷ്ണന്‍ കുന്നുംപുറം, യുവ കലാസാഹിതി ജില്ലാ വൈസ് പ്രസിഡന്റ് ചുള്ളാളം ബാബുരാജ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മറ്റി അംഗങ്ങളായ വി ബാലകൃഷ്ണന്‍, ബീനാ ഭദ്രന്‍, മറിയ എം ബേബി, സൗത്ത് ജില്ലാ പ്രസിഡന്റ് വിനോദ് വി നമ്പൂതിരി, നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് ദേവീകൃഷ്ണ എസ്, ജോയന്റ് സെക്രട്ടറി റ്റി അജികുമാര്‍ എന്നിവര്‍ അഭിവാദ്യം അര്‍പ്പിക്കും.

19ന് രാവിലെ 9.30ന് ഷെമീന്‍ നഗറില്‍ (പാളയം ഭാഗ്യമാല ആഡിറ്റോറിയം) ജില്ലാ പ്രസിഡന്റ് ജി ആര്‍ രാജീവ് പതാക ഉയര്‍ത്തും. 10 ന് നടക്കുന്ന പ്രതിനിധി സമ്മേളനം മൃഗസംരക്ഷണ, ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജിആര്‍ രാജീവ് അദ്ധ്യക്ഷത വഹിക്കും. ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ സംഘടനാ റിപോര്‍ട്ട് അവതരിപ്പിക്കും.

സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, തിരുവനന്തപുരം മണ്ഡലം സെക്രട്ടറി മുരളി പ്രതാപ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ കെപി ഗോപകുമാര്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി ഹരീന്ദ്രനാഥ്, എംഎം നജീം, സംസ്ഥാന കമ്മറ്റി അംഗങ്ങളായ റ്റി വേണു, വികെ മധു, സൗത്ത് ജില്ലാ സെക്രട്ടറി എസ് അജയകുമാര്‍ എന്നിവര്‍ അഭിവാദ്യം അര്‍പ്പിക്കും. നോര്‍ത്ത് ജില്ലാ സെക്രട്ടറി കെ സുരകുമാര്‍ പ്രവര്‍ത്തന റിപോര്‍ട്ടും, ട്രഷറര്‍ ആര്‍എസ് സജീവ് വരവ് ചെലവ് കണക്കും അവതരിപ്പിക്കും. ജില്ലാ വനിതാ പ്രസിഡന്റ് ഡി ബിജിന രക്തസാക്ഷി പ്രമേയവും, ജില്ലാ കമ്മറ്റി അംഗം ആര്‍ സരിത അനുശോചന പ്രമേയവും അവതരിപ്പിക്കും. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സതീഷ് കണ്ടല, വികാസ്ഭവന്‍ മേഖലാ സെക്രട്ടറി വൈ ഷൈന്‍ദാസ് സംബന്ധിക്കും.

ജില്ലാ സമ്മേളനം വിജയിപ്പിക്കാന്‍ മുഴുവന്‍ മേഖലകളിലേയും ജീവനക്കാരുടെയും പങ്കാളിത്തം ഉറപ്പുവരുത്താന്‍ സ്വാഗത സംഘ അവലോകന യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ജിആര്‍ രാജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ ടി വേണു, വി ബാലകൃഷ്ണന്‍, വികെ മധു, ബീനാ ഭദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് വൈ സുല്‍ഫിക്കര്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സതീഷ് കണ്ടല, വിവിധ സബ്കമ്മറ്റി കണ്‍വീനര്‍മാരായ ആര്‍എസ് സജീവ്, ടി അജികുമാര്‍, ഷിന്തുലാല്‍, വൈ ഷൈന്‍ദാസ്, വൈശാഖ് വി, മുബാറക്ക് റാവുത്തര്‍ എന്നിവര്‍ സംസാരിച്ചു. 

Tags:    

Similar News