കല്ലറ അനുയോജ്യമായ സമയത്ത് പൊളിക്കും: ജില്ലാ കലക്ടര്‍

Update: 2025-01-15 06:31 GMT

തിരുവനന്തപുരം: നെയാറ്റിന്‍കര ഗോപന്റെ കല്ലറ അനുയോജ്യമായ സമയത്ത് പൊളിക്കുമെന്ന് ജില്ലാ കലക്ടര്‍. സമാധാനപരമായി കാര്യങ്ങള്‍ ചെയ്യാനാണ് ജില്ലാഭരണകുടം തീരുമാനിച്ചിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അനുകുമാരി പറഞ്ഞു. കഴിഞ്ഞ ദിവസം കല്ലറ പൊളിക്കാനായി പോലിസ് സംഘം എത്തിയപ്പോള്‍ ഗോപന്റെ കുടുംബം അത് തടയുകയായിരുന്നു. ഇതിനേ തുടര്‍ന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള സംഘര്‍ഷം ഉണ്ടായി. അതു കൊണ്ടു തന്നെ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ അത് വര്‍ഗീയ ചേരിതിരിവിലേയ്ക്ക് പോകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.

കല്ലറ ഗോപന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അവ്യക്തമായി തുടരുകയാണെന്നും സത്യം പുറത്തു കൊണ്ടുവരാന്‍ മൃതദേഹം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തുമെന്ന തിരുമാനത്തില്‍ നിന്നു പുറകോട്ടില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, സമാധിപീഠം പൊളിക്കുന്നത് തെറ്റായകാര്യമാണെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും മണിയന്റെ (ഗോപന്‍) മകന്‍ സനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ ഹിന്ദു ഐക്യവേദിയുടെ തീരുമാനത്തിന് അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്നും സനന്ദന്‍ പറഞ്ഞു. മൃതദേഹം പുറത്തെടുത്താല്‍ തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്നാണ് കുടുംബം പറയുന്നത്.

Tags:    

Similar News