കാള്‍മാക്‌സിന്റെ ശവകുടീരം തകര്‍ക്കാന്‍ വീണ്ടും ശ്രമം
ചുറ്റിക കൊണ്ട് ഇടിച്ചതാണെന്നാണു നിഗമനം.
ലണ്ടന്‍: ബ്രിട്ടനിലെ സംരക്ഷിത കേന്ദ്രങ്ങളിലൊന്നായ ലണ്ടനിലെ സെമിത്തേരിയിലെ കാള്‍മാക്‌സിന്റെ ശവകുടീരം തകര്‍ക്കാന്‍ വീണ്ടും ശ്രമം. കാള്‍മാക്‌സിന്റെയും കുടുംബത്തിന്റെയും പേരുകള്‍ കൊത്തിവച്ച ശവകുടീരത്തിനു നേരെയാണ് ആക്രമണമുണ്ടായത്. മാര്‍ബിളില്‍ കാള്‍മാക്‌സിന്റെ പേര് കൊത്തിയ ഭാഗത്താണ് അതിക്രമം കാട്ടിയത്. ചുറ്റിക കൊണ്ട് ഇടിച്ചതാണെന്നാണു നിഗമനം. സംഭവം പെട്ടെന്നുണ്ടായ ആക്രമണമല്ലെന്നും ബോധപൂര്‍വമാണെന്നും സെമിത്തേരി ട്രസ്റ്റ് നടത്തുന്ന ഇയാന്‍ ഡംഗവെല്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് ചിന്തകനായ കാള്‍ മാര്‍ക്‌സ് 1849ലാണ് ജര്‍മ്മനിയില്‍ നിന്ന് ലണ്ടനിലേക്ക് കുടിയേറിയത്. അവശേഷിച്ച കാലം ലണ്ടനിലായിരുന്നു താമസം. 1883 മാര്‍ച്ച് 14നും ശവകുടീരത്തിനു നേരെ ആക്രമണമുണ്ടായിരുന്നു. 1970ല്‍ പൈപ്പ് ബോംബ് ആക്രമണമുണ്ടായിരുന്നത്.ഒന്നാണ് ഈ ശവകുടീരം. പ്രതികളെ കണ്ടെത്താനായിട്ടില്ല.