ഫോര്‍ട്ട് എസ്ഐയെ കുത്തിയ പ്രധാന പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍

ബഹളത്തിനിടെ ഇയാള്‍ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഒഴിവിലായിരുന്നു.

Update: 2019-11-21 08:06 GMT

തിരുവനന്തപുരം: കരിമഠം കോളനിയില്‍ പോക്‌സോ കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാനെത്തിയ ഫോര്‍ട്ട് എസ്ഐയെ കുത്തിയ കേസില്‍പ്പെട്ട പ്രധാന പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. കരിമഠം കോളനി ടിസി.39/1832ല്‍ ഷാനവാസ് തങ്ങള്‍കുഞ്ഞ് (23) ആണ് പിടിയിലായത്. എസ്ഐ വിമല്‍ ഇയാളെ അറസ്റ്റു ചെയ്യാന്‍ കരിമഠം കോളനിയിലെത്തിയപ്പോള്‍ ഇയാളും സുഹൃത്തുക്കളും ചേര്‍ന്നു തടഞ്ഞുവെന്നാണ് കേസ്. ഇതിനിടെ ഷാനവാസ് ബിയര്‍കുപ്പി പൊട്ടിച്ച് എസ്ഐയുടെ കൈയില്‍ കുത്തുകയായിരുന്നു.

ബഹളത്തിനിടെ ഇയാള്‍ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഒഴിവിലായിരുന്നു. ഇയാള്‍ തിരുവനന്തപുരത്ത് എത്തിയതായി വിവരം ലഭിച്ച പോലിസ് മെഡിക്കല്‍ കോളജിന് സമീപത്തുള്ള ഒരു ലോഡ്ജില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. ഫോര്‍ട്ട് പോലിസും ഷാഡോ പോലിസും സംഘത്തിലുണ്ടായിരുന്നു. ഗുണ്ടാനിയമപ്രകാരം ഇയാള്‍ 27 മാസം തടവില്‍ കഴിഞ്ഞിട്ടുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്നതിനും സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കുമടക്കം നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്.

Tags:    

Similar News