സംസ്ഥാനത്തെ സ്വര്‍ണവില താഴേക്ക്

Update: 2024-12-20 07:58 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണ വിപണി. 320 രൂപ കുറഞ്ഞ് പവന് 56,360 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7040 രൂപയാണ് നല്‍കേണ്ടത്. ഇന്നലെ 640 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1000 രൂപയോളം കുറവാണ് വിലയില്‍ രേഖപ്പെടുത്തിയത്.

സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 98.90 രൂപയും കിലോഗ്രാമിന് 98,980 രൂപയുമാണ് ഇന്നത്തെ വില.

Tags:    

Similar News