അഖില കേരള ഖുര്‍ആന്‍ പാരായണ മൽസരം
സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് റാഷിദ് (സിറാജുല്‍ഹുദാ അറബിക് കോളജ്, കുറ്റ്യാടി) ഒന്നാം സ്ഥാനവും മുസ്തഖീം മുയീനുദീന്‍ (ദാറുല്‍ അഖ്‌റം അറബിക് കോളജ്, പൂവച്ചല്‍ ) രണ്ടാ സ്ഥാനവും നേടി.
തിരുവനന്തപുരം: നബിദിനാചരണ ഭാഗമായി കല്ലമ്പലം കെടിസിടിയില്‍ അഖില കേരള ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് റാഷിദ് (സിറാജുല്‍ഹുദാ അറബിക് കോളജ്, കുറ്റ്യാടി) ഒന്നാം സ്ഥാനവും മുസ്തഖീം മുയീനുദീന്‍ (ദാറുല്‍ അഖ്‌റം അറബിക് കോളജ്, പൂവച്ചല്‍ ) രണ്ടാ സ്ഥാനവും നേടി. മുഹമ്മദ് ഇബ്‌ന് യൂസഫിനാണ് (മനാറുല്‍ ഇസ്‌ലാം അറബിക് കോളജ് കൊല്ലം) മൂന്നാം സ്ഥാനം.
ജൂനിയര്‍ വിഭാഗത്തില്‍ ഫര്‍ഹാന്‍ മുഹമ്മദ് (സിറാജുല്‍ ഹുദാ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ്, കുറ്റ്യാടി) ഒന്നാം സ്ഥാനവും ബിലാല്‍ റാത്തിക്കല്‍ (സ്വലാഹിയ ഇസ്സാമിക് യൂണിവേഴ്‌സിറ്റി, കടുവയില്‍) രണ്ടാം സ്ഥാനവും അബൂബക്കര്‍ (സമദാനിയ എഡ്യൂസൊസൈറ്റി, മൈലക്കാട്) മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് എന്‍ കെ പ്രേമചന്ദ്രന്‍ എംപി സമ്മാന വിതരണം നടത്തി. ഖുര്‍ആന്‍ പാരായണ മത്സരം കടുവയില്‍ ഷാജഹാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. എ നഹാസ് സ്വാഗതവും ആശംസിച്ചു. 50 ലേറെ കോളജുകളില്‍ നിന്ന് മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.